---
title: " #AKPeethambaran | ശാസ്ത്രവും ദർശനവും; 'നവോത്ഥാനം മുതൽ നവലോകം വരെ' എ കെ പീതാംബരൻ്റെ പുസ്തക പ്രകാശനം 23 ന്  "
english_title: "#Science #philosophy #navodhanammuthalnavalokamvare #AKPeethambaran #book #release #23rd"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/264668/science-philosophy-navodhanammuthalnavalokamvare-akpeethambaran-book-release-23rd"
published_at: "2025-01-20T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678e5ad84abc7_pressmeet.jpg"
keywords: []
---

#  #AKPeethambaran | ശാസ്ത്രവും ദർശനവും; 'നവോത്ഥാനം മുതൽ നവലോകം വരെ' എ കെ പീതാംബരൻ്റെ പുസ്തക പ്രകാശനം 23 ന്  

> **Lead Summary:** **നാദാപുരം: **റിട്ട. അധ്യാപകനും സാംസ്‌കാരിക പ്രവർത്തകനുമായ എ കെ പീതാബരന്റെ ഏട്ടാമത് പുസ്തകം 23 ന് പ്രകാശിതമാകും.

## Article Content

**നാദാപുരം: **റിട്ട. അധ്യാപകനും സാംസ്‌കാരിക പ്രവർത്തകനുമായ എ കെ പീതാബരന്റെ ഏട്ടാമത് പുസ്തകം 23 ന് പ്രകാശിതമാകും.

ശാസ്ത്രവും ദർശനവും നവോത്ഥാനം മുതൽ നവലോകം വരെ എന്ന പുസ്തകം വൈകീട്ട് 4 മണിക്ക് കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരനും പ്രഭാഷകനുമായ കെ ഇ എൻ കുഞ്ഞഹമ്മദാണ് പ്രകാശനം ചെയ്യുന്നത്. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ നാദാപുരത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ആഗോള ശാസ്ത്രത്തിന്റെ ദർശനവും ദർശനത്തിന്റെയും രാഷ്ട്രമീമാംസയുടെയും ശാസ്ത്രീയ യുക്തിയും ഇഴ ചേർത്ത് പരിശോധിക്കുന്ന പ്രത്യേകതകൾ ഉൾക്കൊള്ളുന്ന കൃതിയാണ് ഇതെന്ന് ഭാരവാഹികൾ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. പി ഗവാസ് പുസ്തകം ഏറ്റുവാങ്ങും. ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം പ്രൊഫസർ കെ പാപ്പുട്ടി പുസ്തക പരിചയം നടത്തും.

സംഘാടകസമിതി ചെയർമാൻ അഡ്വ. പി രാഹുൽരാജ് അധ്യക്ഷത വഹിക്കും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖരും പരിപാടിയിൽ സംബന്ധിക്കും. വാർത്താ

സമ്മേളനത്തിൽ എ കെ പീതാംബരൻ, അനിൽ പേരടി, വികെ ചന്ദ്രൻ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/264668/science-philosophy-navodhanammuthalnavalokamvare-akpeethambaran-book-release-23rd)