---
title: "തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി ജില്ലാ സമ്മേളനം 2 ന് പുറമേരിയിൽ"
english_title: "#AITUC #District #Conference #Employment #Guaranteed #Workers #Union #Purameri #2nd"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/267035/aituc-district-conference-employment-guaranteed-workers-union-purameri-2nd"
published_at: "2025-01-31T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679c582554df7_aituc.jpg"
keywords: []
---

# തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി ജില്ലാ സമ്മേളനം 2 ന് പുറമേരിയിൽ

> **Lead Summary:** പുറമേരി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ എ.ഐ.ടി.യു സി കോഴിക്കോട് ജില്ലാ സമ്മേളനം ഫിബ്രവരി 2 ഞായർ കാലത്ത് 9 മണിക്ക് പുറമേരി കമ്യൂണിറ്റിഹാളിൽ സംസ്ഥാന പ്രസിഡന്റ് ചെങ്ങറ സുരേന്ദ്രൻ മുൻ എം.പി ഉദ്ഘാടനം ചെയ്യും.

## Article Content

പുറമേരി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ എ.ഐ.ടി.യു സി കോഴിക്കോട് ജില്ലാ സമ്മേളനം ഫിബ്രവരി 2 ഞായർ കാലത്ത് 9 മണിക്ക് പുറമേരി കമ്യൂണിറ്റിഹാളിൽ സംസ്ഥാന പ്രസിഡന്റ് ചെങ്ങറ സുരേന്ദ്രൻ മുൻ എം.പി ഉദ്ഘാടനം ചെയ്യും.

ഇ കെ വിജയൻ എം.എൽ.എ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ, എഐടിയുസി ജില്ലാ സെക്രട്ടറി പി കെ നാസർ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ, സംസ്ഥാന ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ അനിമോൻ, കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി ടി ഭാരതി, സി പി ഐ ആയഞ്ചേരി മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ എന്നിവർ പങ്കെടുക്കും.

യൂണിയൻ ജില്ലാ പ്രസിഡന്റ് പി സി തോമസ്സ് പതാക ഉയർത്തും. ജില്ലാ ജനറൽ സെക്രട്ടറി പി സുരേഷ് ബാബു റിപ്പോർട്ട് അവതരിപ്പിക്കും.

സ്വാഗത സംഘം കൺവീനർ കളത്തിൽ സുരേന്ദ്രൻ ട്രഷറർ പി കെ ചന്ദ്രൻ എന്നിവർ സംസാരിക്കും സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായ തായി സഘാടകസമിതി ചെയർമാൻ ടി കെ രാജൻ മാസ്റ്ററും കൺവീനർ കളത്തിൽ സുരേന്ദ്രനും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/267035/aituc-district-conference-employment-guaranteed-workers-union-purameri-2nd)