നാദാപുരം: (nadapuram.truevisionnews.com) അവശ വിഭാഗങ്ങളുടെ തുച്ഛമായ ആവശ്യങ്ങൾക്ക് പണമില്ലെന്ന പറയുന്ന സർക്കാർ മന്ത്രിസഭവാർഷിക പ്രചരണത്തിൻ്റെ ഭാഗമായും, പി.എസ്.സി.അംഗങ്ങളുടെ ശമ്പള വർധനവിലൂടെയും കോടികൾ ധൂർത്തടിക്കുകയാണെന്ന് കെ.കെ.രമ, എം.എൽ.എ ആരോപിച്ചു.
തൊഴിലാളികളുടെ പേരിൽ കണ്ണീരൊഴുക്കുന്ന സി.പി.എമ്മിന് ആശവർക്കർമാരോട് കാണിക്കുന്ന നിസ്സംഗത ക്രൂരമാണെന്നും അവർ പറഞ്ഞു. നാദാപുരത്ത് ആശ വർക്കർമാരുടെ രാപകൽ സമരയാത്ര ഉദ്ഘാടനം ചെയ്യുകയുന്നു അവർ.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. വി.കെ.ചന്ദ്രൻ ഇരിങ്ങണ്ണൂർ സ്വാഗതം പറഞ്ഞു.ജാഥ ലീഡർഎം.എ. ബിന്ദു, അംഗങ്ങളായ പത്മജം, സി.സി. മിനി, ഉഷ ഉഴമലക്കൽ, സുലേഖ രാഷട്രീയ പാർട്ടി പ്രതിനിധികളായ എൻ.കെ.മൂസ, കെ.എം.രഘുനാഥ്, എ.സജീവൻ, റിജേഷ് നരിക്കാട്ടേരി, എന്നിവർ സംസാരിച്ചു.
ASHA workers day night protest march inaugurated Nadapuram