നാദാപുരം: കേരള ആശാ ഹെൽത്ത് വർക്കേർസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു നയിക്കുന്ന ആശാ വർക്കർമാരുടെ രാപ്പകൽ സമരയാത്രയ്ക്ക് 14ന് വൈകുന്നേരം 4:30 ന് നാദാപുരത്ത് സ്വീകരണം നൽകും.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി (ചെയർമാൻ), കെ.പി ശ്രീധരൻ (ആക്ടിംഗ് ചെയർമാൻ), നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് (വൈസ് ചെയർപേഴ്സൻ), സി.ആർ. ഗഫൂർ (വൈസ് ചെയർമാൻ), വി.കെ ചന്ദ്രൻ ഇരിങ്ങണ്ണൂർ (കൺവീനർ), അഡ്വ. രഘുനാഥ് (ജോ. കൺവീനർ), കണേക്കൽ അബ്ബാസ് (ജോ. കൺവീനർ), ലിഷ (ജോ. കൺവീനർ), കെ.കെ രമേശ് ബാബു (8 ഷറർ) എന്നിവരടങ്ങുന്ന 72 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
യോഗത്തിൽ അഡ്വ: എ.സജീവൻ, സി.ആർ ഗഫൂർ, തുണേരി പഞ്ചായത്ത് പ്രസിഡന്റ് സുധാ സത്യൻ, പഞ്ചായത്ത് മെമ്പർ ലിഷ, വി.കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു
Asha workers protest march welcomed Nadapuram today