നാദാപുരം: (nadapuram.truevisionnews.com) വാണിമേൽ പഞ്ചായത്തിലെ മാലിന്യം നീക്കം ചെയ്യാതെ പ്രതിസന്ധിയിൽ. 20 വർഷമായി പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് ഭരണസമിതി മാലിന്യ സംസ്കരണത്തിന് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല സംസ്ഥാന സർക്കാർ ശുചിത്വ മിഷനു കീഴിൽ ഹരിത കർമ്മ സേനക്ക് രൂപം നൽകിയെങ്കിലും എല്ലാ മാലിന്യങ്ങളും ശേഖരിക്കാനോ സംസ്കരിക്കാനോ ഉള്ള അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടില്ല.

ഭൂമിവാതുക്കൽ ഉൾപ്പടെ പ്രധാന ടൗണുകളിൽ മാലിന്യം നീക്കാൻ സംവിധാനമില്ല.സമീപ പഞ്ചായത്തുകളെല്ലാം സർക്കാർ പദ്ധതികളുടെ സാധ്യത ഉപയോഗപ്പെടുത്തി പ്രധാന ടൗണുകളും പൊതു ഇടങ്ങളും സൗന്ദര്യവൽക്കരിക്കുകയും മനോഹരമാക്കുകയും ചെയ്യുമ്പോൾ വാണിമേൽ പഞ്ചായത്ത് നോക്കുകുത്തി ആവുകയാണെന്ന് നാട്ടുകാർ പറയുന്നു.
Vanimel Panchayath crisis due non removal waste