ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായ നെയ്യാട്ടത്തോട് അനുബന്ധിച്ചുള്ള നെയ്യമൃത് മഠത്തിൽ കുളിച്ചു കയറുന്ന ചടങ്ങിൽ കടത്തനാട് ദേശത്തെ പ്രമുഖമായ തേറട്ടോളി മഠത്തിൽ നെയ്യമൃത് വ്രതക്കാർ പ്രവേശിച്ചു.

മഠം കാരണവർ ചേടേനാണ്ടി രാജേന്ദ്ര കുറുപ്പിന്റെ നേതൃത്വത്തിലാണ് 20ഓളം നെയ്യമൃത് വ്രതക്കാർ ഇരിങ്ങണ്ണൂർ തേറട്ടോളി മഠത്തിൽ കുളിച്ചു കയറിയത്. പന്ത്രണ്ട് പഴമക്കാരും എട്ട് പേർ പുത്തൻ മാരുമാണ്.19 തിങ്കളാഴ്‌ച്ച തിരുവോണം മുതൽ പാനക പ്രസാദങ്ങൾ നിവേദിച്ചു തുടങ്ങും.പടം: തേറട്ടോളി നെയ്യമൃത് മഠത്തിൽ പ്രവേശിച്ച നെയ്യമൃത് വ്രതക്കാർ
Vaishakh festival Neyyamrut devotees enter Therattoli Math