നാദാപുരം: (nadapuram.truevisionnews.com) സോഷ്യൽ മീഡിയ വഴി വിദ്വേഷ പ്രചാരണം നടത്തിയാൾക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു. ഇളയടം സ്വദേശി പാറേമ്മൽ രാജന് (46) എതിരെയാണ് കേസ്. കാശ്മീർ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം 22 ന് മുസ്ലിംകളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിന് എതിരെയാണ് രാജൻ പരാമർശം നടത്തിയത്.

ഇത് സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയായിരുന്നു. തുടർന്ന് നാദാപുരം പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷാക്കിർ അഹമ്മദ്മുക്ക് പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്
Hate campaign Case filed against Ilayadam native