പാറക്കടവ്:മതനിരാസത്തിലും, അരാഷ്രീയ വാദത്തിലുo, അടങ്ങിയ ആധുനിക വിദ്യാർത്ഥിസമൂഹത്തെ ബൗദ്ധിക പ്രതിരോധത്തിലൂടെ എം.എസ്.എഫ് ശാക്തികരിക്കണമെന്ന് ചെക്യാട് പഞ്ചായത്ത് എം എസ് എഫ് കമ്മിറ്റി ഉദ്ഘാടനം ചെയ്ത്കൊണ്ട് മുൻ സംസ്ഥാന എം എസ് എഫ് ജനറൽ സെക്രട്ടറിയും,ജില്ല മുസ്ലിം ലീഗ് ഉപാധ്യക്ഷനുമായ അഹമദ് പുന്നക്കൽ പ്രസ്താവിച്ചു.

ലഹരി വിരുന്ധ പ്രവർത്തനങ്ങൾ സജീവമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പഞ്ചായത്ത് എം എസ് എഫ് പ്രസിഡൻറ് വളപ്പിൽ അബൂബക്കർ അധ്യക്ഷതവഹിച്ചു.ചെക്യാട് പഞ്ചായത്ത് മുസ്ലിംലീഗ് ജന:സെക്രട്ടറി സി എച്ച് ഹമീദ് മാസ്റ്റർ,മണ്ഡലം എം എസ് എഫ് പ്രസിഡൻറ് മുഹ്സിൻ വളപ്പിൽ,ഫാരിസ് വി.പി,അബൂബക്കർ സി,പി.കെ ഹനീഫ ,നിഹാൽ അലി പതിയായി,മുഹമ്മദ് പുന്നോളി,അസീസ് നെല്ല്യാട്ട് എന്നിവർ സംസാരിച്ചു.
പ്രസിഡൻറ് വളപ്പിൽ അബൂബക്കർ, ജന:സെക്രട്ടറി പതിയായി നിഹാൽ അലി, വർക്കിംഗ് പ്രസിഡൻറ് മുഹമ്മദ് പുന്നോളി, ട്രഷറർ അസീസ് നെല്ല്യാട്ട്, വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിറാസി കുറുവയിൽ, സഫ്‌വാൻ എം.പി, മുഹമ്മദ് വി കെ, അജ്നാസ് ഒമ്പര, സെക്രട്ടറി റഫ്നാസ് വി.കെ, നിദാൽ മുഹമ്മദ് ശുഐബ് സി, അബ്ദുല്ല അമ്പലത്തിങ്കൽ, ബാലകേരള കൺവീനർ, ഷാനിദ് പി.വി, മിഡിയ വിംഗ് കൺവീനർ, സഫ്‌വാൻ മൂക്കോത്ത് എന്നിവരെ ചെക്യാട് പഞ്ചായത്ത് എം.എസ്.എഫ് പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു
Chekyad Panchayath MSF Committee inauguration