നാദാപുരം: (nadapuram.truevisionnews.com) വടകര താലൂക്ക് കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട നാദാപുരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ബംഗ്ലത്ത് മുഹമ്മദിന് നാദാപുരം അർബൻ ബാങ്ക് ഭരണസമിതി സ്വീകരണം നൽകി. ചെയർമാൻ എം കെ അഷ്റഫ് ഉപഹാരം സമ്മാനിച്ചു.

വൈസ് ചെയർമാൻ പി പി അശോകൻ മാസ്റ്റർ, ഡയറക്ടർമാരായ എൻ കെ മൂസ മാസ്റ്റർ, കണയ്ക്കൽ അബ്ബാസ്, സി കെ കുഞ്ഞാലി, വി പ്രഭാകരൻ, സിയാദ് ബംഗ്ലത്ത്, വി വി ഫൗസിയ, താഹിറ കെ, വി പ്രഭാകരൻ, അസി. മാനേജർ രാജീവ് മാറോളി എന്നിവർ സംസാരിച്ചു.
Nadapuram Urban Bank welcomes banglath Mohammed