അരൂർ: അധ്യാപകനും ചിത്രകാരനും കോൺഗ്രസ് പ്രാദേശിക നേതാവുമായിരുന്ന കല്ലുമ്പുറത്തെ എ.പി.നാണു മാസ്റ്റരെ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. മൂന്നാം ചരമവാർഷിക ദനത്തിൽ രാവിലെ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

അനുസ്മരണ സമ്മേളനം കെപിസിസി സെക്രട്ടരി വി.എം.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.സജീവൻ, പി അജിത്ത്, എം.കെ. ഭാസ്‌കരൻ, ടി കുഞ്ഞിക്കണ്ണൻ, ശ്രീലത, റീത്ത കണ്ടോത്ത്, പാറോള്ളതിൽ അബ്ദുല്ല, പി.എം.നാണു, പി.കെ രാധാകൃഷ്ണൻ, ആയഞ്ചേരി നാരായണൻ, കെ.എം.രജീഷ്, കെ.കെ വിജേഷ് എന്നിവർ പ്രസംഗിച്ചു.
സർവീസ് പെൻഷനേഴ്‌സ് യൂണിയന്റെ നേതൃത്വത്തിലും അനുസ്മരണം സംഘടിപ്പിച്ചു. പുഷ്പാർച്ചനക്ക് എം.പി.ശശി, ഇ.അജയൻ എന്നിവർ നേതൃത്വം നൽകി.
Congress remembers APNanu master