കല്ലാച്ചി: ( nadapuramnews.in ) നാട്ടിൻപുറങ്ങളിൽ പോലും ദിനം പ്രതി ക്യാൻസർ രോഗികളുടെ എണ്ണം കൂടി വരുന്നതിനാൽ ഉത്സവ സീസണിലേക്ക് വിഷരഹിത പച്ചക്കറിക്കായി ജെസിഐ കല്ലാച്ചി അടുക്കളത്തോട്ടമൊരുക്കുന്നു. അന്യ സംസ്‌ഥാനങ്ങളിൽ നിന്നും യാതൊരു പരിശോധനകളും കൂടാതെ ദിനം പ്രതി ടൺ കണക്കിന് പച്ചക്കറികളാണ് അതിർത്തി കടന്നെത്തുന്നത്.

ഇതുമൂലം ഒട്ടേറെ കിഡ്നി രോഗികളും നമുക്കിടയിൽ കൂടി കൊണ്ടിരിക്കുന്നു. കൂടുതൽ വിളവ് ലഭിക്കുന്നതിനു വേണ്ടി നിരോധിത കീടനാശിനികൾ പോലും വ്യാപകമായി ഉപയോഗിക്കുന്നു, വേണ്ടവിധത്തിൽ പരിശോധനകൾ നടത്താത്തതും, ആവശ്യമായ ശിക്ഷാനടപടികൾ കൈക്കൊള്ളാത്തതുമാണ് സാമൂഹിക വെല്ലുവിളി ഉയർത്തുന്നത്.
ആദ്യഘട്ടത്തിൽ 50 വീടുകളിലാണ് പച്ചക്കറി വിത്ത് വിതരണം നടത്തുന്നത്. വിത്ത് മുളപ്പിക്കാനും പരിചരണത്തിനും കീടാണൂക്കളെ പ്രതിരോധിക്കാനാവശ്യമായ വിദഗ്ദ്ധ ക്ലാസുകളും ഇതിന്റെ ഭാഗമായി നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ലോക ക്യാൻസർ ദിനമായ ഫെബ്രുവരി 4ന് നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദലി കല്ലാച്ചി പ്രസ്സ്ക്ലബ്ബ് പ്രസിഡന്റ് രജീശിനു കൈമാറി വിതരണോത്‌ഘാടനം നിർവ്വഹിക്കുമെന്ന് കല്ലാച്ചി JCI പ്രസിഡന്റ് ഷംസുദ്ദീൻ ഇല്ലത്ത്.
സോൺ വൈസ് പ്രസിഡന്റ് അജീഷ് ബാലകൃഷ്ണൻ, സെക്രട്ടറി ഷംസീർ അഹമ്മദ്, ട്രഷറർ ശ്രീജേഷ് ഗിഫ്റ്ററി, നൗഫൽ മാസ്റ്റർ, അഷ്റഫ് മാസ്റ്റർ, കെ പി ആർ നാഥൻ, നിയാസ് യുസുഫ്, ഡോകടർ അബൂബക്കർ, സൈനബ സുബൈർ, ഷബാന, ഫസീഹ, ജാഫർ മാസ്റ്റർ , അരുൺലാൽ എന്നിവർ അറിയിച്ചു.
#JCI #Kalachi #setup #kitchen #garden #nontoxic #vegetables #February #WorldCancerDay