തൂണേരി: (nadapuram.truevisionnews.com) സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ നിറ സാന്നിധ്യമായ എംപി ബാലഗോപാൽ കൾച്ചറൽ വിംഗ് ഇരിങ്ങണ്ണൂർ, മൂന്നാമത് സംസ്ഥാനതല ചെസ് ടൂർണമെൻറ് തൂണേരി ഇ. വി. യു .പി. സ്കൂളിൽ സംഘടിപ്പിച്ചു.

15 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച ഈ ചെസ്സ് ടൂർണമെൻറിൽ എല്ലാ ജില്ലകളിൽ നിന്നുമായി 200 ൽ അധികം മത്സരാർത്ഥികൾ പങ്കെടുത്തു.
10 മണിക്ക് ആരംഭിച്ച മത്സരം തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ കരുക്കൾ നീക്കി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനവിതരണവും ഇ കെ വിജയൻ എംഎൽഎ നിർവഹിച്ചു.
ദിനൂബ് പട്ട്യേരി അധ്യക്ഷത വഹിച്ചു. തുണരി പഞ്ചായത്ത് മുൻ പ്രസിഡൻ്റ് മാരായ നെല്ലിയേരി ബാലൻ, പി.പി സുരേഷ് കുമാർ, പി ഷാഹിന, വാർഡ് മെമ്പർ ടി.എൻ രഞ്ജിത്ത് , മധുമോഹൻ, രവി വെള്ളൂർ,രന്ദീപ് തുടങ്ങിയവർ സംസാരിച്ചു.ടി. രാജീവൻ സ്വാഗതം ആശംസിച്ചു.
സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗത ഗാന രചയിതാവ് കവി ശ്രീനിവാസൻ തൂണേരി, യുവ എഴുത്തുകാരൻ ജെറിൻ തൂണേരി, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ എ ഗ്രേഡ് നേടിയ ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ, ജില്ലാ സ്കൂൾ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ എ ഗ്രേഡ് നേടിയ തൂണേരി ഇ.വി. യു. പി സ്കൂളിലെ വിദ്യാർഥികൾ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
ചെസ് ടൂർണമെൻ്റ് മത്സരത്തിൽ ശ്രാവൺ രാജ് എൻ.വി പയ്യന്നൂർ ചാമ്പ്യനായി രണ്ടാം സ്ഥാനം അദ്വൈത് ദർശൻ വില്യാപ്പള്ളിയും 15 വയസ്സിൽ താഴെയുള്ള വരുടെ വിഭാഗത്തിൽ അലൻ ആർ പ്രവീൺ മൊകേരി ഒന്നാം സ്ഥാനവും തരുൺ കൃഷ്ണ രണ്ടാം സ്ഥാനവും നേടി 13 വയസ് വിഭാഗത്തിൽ സിദ്ധാർത്ഥ് മനോജ് , ജോയൽ പ്രസാദ് ഇരിട്ടി എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും, 13 വയസ്സിൽ താഴെ വിഭാഗത്തിൽ ഫാസ് മുഹമ്മദ് മലപ്പുറം ഒന്നാം സ്ഥാനവും ഷാരോൺ പി.എസ് രണ്ടാം സ്ഥാനവും10 വയസ്സ് വിഭാഗത്തിൽ ലക്ഷ്മി കെ ഒന്നും ശ്രീദ ത്ത് എം രണ്ടാം സ്ഥാനവും 8 വയസ്സ് വിഭാഗത്തിൽ അദിക്ഷ് മനിയത്ത് ബ്രഹ്മദേവ് ഡി എന്നിവരും റീജിയണൽ വിഭാഗത്തിൽ ദേവനന്ദ് എം ഒന്നാം സ്ഥാനവും വസുദേവ് എൻ.കെ രണ്ടാം സ്ഥാനവും, ബെസ്റ്റ് ഗേൾ ആയി അൻവിത ആർ പ്രവീൺ, റീജിയണൽ ഗേൾ മീനാക്ഷി എസ് എന്നിവരും സമ്മാനങ്ങൾ കരസ്ഥമാക്കി. ചീഫ് ആർബിറ്റർ കെ ഷാജി, ആർബിറ്റർമാരായ കുമാർ പി.കെ, പ്രിയേഷ് ,സന്തോഷ് എന്നിവർ മത്സരം നിയന്ത്രിച്ചു
#Thooneri #EVUP #school #State #level #chess #tournament #concluded