നാദാപുരം: ഭാരത് സ്കൗട്‌സ് & ഗൈഡ്‌സ് അസോസിയേഷൻ നാദാപുരം സബ്ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അരൂരിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് നിർമ്മിച്ചു നൽകുന്ന സ്നേഹഭവന നിർമ്മാണ ഫണ്ടിലേക്ക് നാദാപുരം ടി ഐ എം ഗേൾസ് ഹയർ സെക്കൻ്ററി സ്‌കൂളിലെ ഗൈഡ്‌സ് വിദ്യാർത്ഥികൾ കാൽ ലക്ഷത്തോളം രൂപ സമാഹരിച്ചു.

സ്കൂൾ വാർഷികാഘോഷ ചടങ്ങിൽ വെച്ച് കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി. മനോജ്‌കുമാറിന് കൈമാറി. ചടങ്ങിൽ ടി ഐ എം കമ്മറ്റി പ്രസിഡന്റ് നരിക്കോളിൽ ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു.
ഇ.കെ വിജയൻ എം.എൽ.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. വി. മുഹമ്മദലി, പ്രിൻസിപ്പൽ ടി. പി. അബ്‌ദുൽ ഗഫൂർ, ഹെഡ് മാസ്റ്റർ അബ്‌ദുൽ സലീം. എൻ. കെ അഡ്വ. എ. സജീവൻ, ഇ. സിദ്ദിഖ്, എം. കെ അഷ്റഫ്, മണ്ടോടി ബഷീർ, നസീർ ആനേരി,കരയത്ത് ഹമീദ് ഹാജി, ശ്രീജ. എം. വി, റംഷീന. കെ, താഹിറ, എം, റുഫ്‌സാന എം. ഷമീന. കെ. ,നെല്ലിയോട്ട് ബഷീർ,ഷജീർ. കെ. കെ എന്നിവർ പ്രസംഗിച്ചു.
#Sneha #Bhavanam #Project #TIM #Guides #students #role #model #raising #funds