Featured

സജീവ് മാഷിന് യാത്രയയപ്പ്; വളയം യുപി ശതാബ്ദി ആഘോഷത്തിന് സമാപനം

News |
Feb 21, 2025 10:49 PM

വളയം : (nadapuram.truevisionnews.com) മുപ്പത്തി മൂന്ന് വർഷത്തെ സേവനത്തിന് ശേഷം അധ്യാപകൻ സജീവ് കുമാർ മെയ് 31 ന് സ്കൂളിൻ്റെ പടിയിറങ്ങും.

നൂറ്റിനാല് വർഷം പിന്നിട്ട വളയം യുപി സ്കൂളിൻ്റെ ഒരു വർഷം നീണ്ടു നിന്ന ശതാബ്ദി ആഘോഷത്തിൻ്റെ സമാപനവും കേരള നിയമസഭ സ്പീക്കർ എഎൻ ഷംസീർ ഉദ്ഘാടനം ചെയ്തു.

വേദിയിൽ സജീവ് കുമാറിന് സ്പീക്കർ ഉപഹാരം നൽകി യാത്രയയപ്പ് നൽകി. ഇ.കെ വിജയൻ എംഎൽഎ അധ്യക്ഷനായി. സഫാരിഗ്രൂപ്പ് മാനേജിങ് ഡയരക്ടർ കെ.സൈനുൽ ആബിദ് മുഖ്യാതിഥിയായി.

ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.കെ അശോകൻ ,സംഘാടക സമിതി ചെയർമാൻ വി.പി. ബാലകൃഷ്ണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.എൻ ദാമോദരൻ, സി ചന്ദ്രൻ, കെ.ടി കുഞ്ഞികണ്ണൻ, കോറോത്ത് അഹമ്മദ് ഹാജി, സി.എച്ച്.ശങ്കരൻ, പിടിഎ പ്രസിഡൻ്റ് ഇ.കെ. സുനിൽ, സി.ലിജിബ, പ്രധാനാധ്യാപിക ഇ.കെ. അനില, പ്രദീപ് കുമാർ പള്ളിത്തറ എന്നിവർപ്രസംഗിച്ചു.

നൂറിലേറെ വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറി. ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി പഞ്ചായത്തിലെ അങ്കണവാടി കുട്ടികൾക്കു സംഘടിപ്പിച്ച കളറിങ് മത്സര വിജയികൾക്ക് എം.കെ.അശോകൻ സമ്മാനം വിതരണം ചെയ്തു.

വി.കെ അനില സ്വാഗതവും സജീവ് കുമാർ നന്ദിയും പറഞ്ഞു.



#Farewell #Sajeevkumar #Valayam #UP #concludes #centenary #celebrations

Next TV

Top Stories