വിലങ്ങാട്: വളയം ജനമൈത്രി പോലീസിൻ്റെയും കുടുംബാരോഗ്യ കേന്ദ്രം വാണിമേലിന്റെയും ആഭിമുഖ്യത്തിൽ വിലങ്ങാട് ഉന്നതിയിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പിൽ വെച്ച് നടന്ന പരിശോധനയിൽ കണ്ണട വിതരണവും നടത്തി.

ഡോക്‌ടർ കണ്ണട നിർദ്ദേശിച്ച 24 പേർക്കാണ് സൗജന്യമായി കണ്ണട വിതരണം നടത്തിയത്. ഊരുമൂപ്പൻ ജയൻ ഒ.സി യുടെ അധ്യക്ഷതയിൽ വളയം ഇൻസ്പെക്‌ടർ ഫായിസ് അലി ഇ. വി. ഉദ്ഘാടനം ചെയ്‌തു.
സബ് ഇൻസ്പെക്‌ടർ ബിന്ദു രാജ് ലഹരി വിരുദ്ധ ക്ലാസും ഹെൽത്ത് ഇൻസ്പെക്ടർ ജയരാജൻ പകർച്ച വ്യാധികൾക്കെതിരെ മുൻകരുതൽ എന്ന വിഷയത്തിലും ക്ലാസ്സെടുത്തു.
സാമൂഹ്യ പ്രവർത്തകൻ അമ്പലക്കണ്ടി അബ്‌ദുറഹിമാൻ ഹാജി കണ്ണട വിതരണം ചെയ്തു. സബ് ഇൻസ്പെക്‌ടർ ഹരിദാസൻ എം കെ. സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസർ എം അനീഷൻ നന്ദിയും പറഞ്ഞു
#Medical #camp #Anti #drug #awareness #class #glasses #distribution