നാദാപുരം : (nadapuram.truevisionnews.com) പട്ടിക വർഗ്ഗ വകുപ്പ് ഒരു കോടി രൂപ അനുവദിച്ച അബേദ്‌ക്കർ സെറ്റിൽമെന്റ് പദ്ധതി പ്രകാരം വാണിമേൽ ഗ്രാമ പഞ്ചായത്തിലെ ചിറ്റാരി, കുണ്ടിൽ വളപ്പിൽ ഉന്നതികളിൽ നടപ്പിലാക്കുന്ന പ്രവൃത്തികൾ അംഗീകരിക്കുന്നതിനുവേണ്ടിയുള്ള സ്പെഷ്യൽ ഊര് കട്ടം ചിറ്റാരി ഗവ: എൽ.പി സ്ക്കൂളിൽ ഇ. കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു.

ചിറ്റാരി ഉന്നതി ഊര് മൂപ്പൻ വാഴയിൽ ചെറിയ ചന്തു അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡൻ്റ് കെ. പി വനജ പഞ്ചായത്ത് പ്രസിഡൻ്റ് പി സുരയ്യ, ജില്ല ട്രൈബൽ ഓഫീസർ ജംഷിദ് ചെമ്പൻതൊടിക, ട്രൈബൻ എക്സ്റ്റൻ ഓഫീസർ എ ഷമീർ, ബ്ലോക്ക് മെംബർ കെ. കെ ഇന്ദിര, എ ചന്ദ്രബാബു, കുണ്ടിൽ വളപ്പിൽ ഉന്നതി ഊര് മുപ്പൻ കെ.വി ചന്തു എന്നിവർ പങ്കെടുത്തു.
ഊര് കുട്ടം അംഗീകരിക്കുന്ന പ്രവൃത്തികളുടെ എസ്റ്റിമേറ്റ് അടിയന്തിരമായി തയ്യാറാക്കി ടെന്റ്റർ നടപടി സ്വീകരിക്കുമെന് എം.എൽ.എ അറിയിച്ചു
#Developmental #progress #Special #village #group #organized #Chittari