നാദാപുരം: കല്ലാച്ചിയിൽ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത കല്ലാച്ചിയിലെ തറക്കണ്ടിയിൽ ചന്ദ്രന്റെ മരണം ബ്ലേഡ് മാഫിയകളുടെ ഭീഷണികാരണമോയെന്ന സംശയം ബലപ്പെടുന്നു.

പലിശയ്ക്ക് പണം കൊടുത്തവരുടെ നിരന്തര ഭീഷണി മൂലമാണ് സമൂഹത്തിൽ നല്ല ബന്ധങ്ങളുള്ള പൊതു പ്രവർത്തകൻ ജീവനൊടുക്കിയതെന്ന സംശയം ബലപ്പെടുന്നു. ഇതുസംബന്ധിച്ച് ചന്ദ്രൻ എഴുതി വെച്ചതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പിലും പരാമർശമുള്ളതായാണ് സൂചന.
ആത്മഹത്യാ കുറിപ്പ് പോലീസ് സംഭവ സ്ഥലത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്. മരിക്കുന്നതിന് രാവിലെയും , തലേദിവസവും ഇത്തരം ചില ആളുകൾ വീട്ടിൽ വരികയും, ചന്ദ്രനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നുണ്ട്.
ഇത്തരക്കാരിൽ നിന്നും കടം വാങ്ങി ഇരട്ടിയിലേറെ കൊടുത്തിട്ടും വീണ്ടും , വീണ്ടും പണത്തിന് ആവശ്യപ്പെടുന്ന വിവരവും കുറിപ്പിൽ ഉണ്ടെന്ന് പറയപ്പെടുന്നു. ചന്ദ്രന്റെ മരണത്തോടെ നാട്ടിൽ വീണ്ടും വേരുറപ്പിക്കുന്ന ബ്ലേഡ് മാഫിയകളുടെ ഭീകര മുഖമാണ് തുറന്നുകാട്ടപ്പെടുന്നത്.
കടക്കെണിയിലാക്കുന്നവർക് പൈസ കടം കൊടുത്ത് ഇരട്ടിയിലേറെ വരുന്ന ഭീമമായ സംഖ്യയാണ് മാഫിയകൾ കൈക്കലാക്കുന്നത്. ഈ സംഭവത്തോടെ ജനങ്ങളിലും പ്രതിഷേധം ശക്തമാവുകയാണ്.
#Suicide #note #out #Was #Chandran's #death #Nadapuram #due #threats #blade #mafia?