ലഹരി വിരുദ്ധ ക്യാമ്പയിൻ; യൂത്ത് റാലിയും നൈറ്റ് അലേർട്ട് സംഗമവും നാളെ

ലഹരി വിരുദ്ധ ക്യാമ്പയിൻ; യൂത്ത് റാലിയും നൈറ്റ് അലേർട്ട് സംഗമവും നാളെ
Mar 15, 2025 04:22 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി നടത്തുന്ന ലഹരി വിരുദ്ധ യൂത്ത് റാലിയും നെറ്റ് അലേർട്ട് സംഗമവും നാളെ നടക്കും.

രാത്രി 10 മണിക്ക് കല്ലാച്ചി ഗാലക്‌സി പരിസരത്ത് നിന്ന് ആരംഭിക്കുന്ന ലഹരി വിരുദ്ധ റാലി നാദാപുരം ബസ് സ്റ്റാന്റിൽ സമാപിക്കും. തുടർന്ന് നടക്കുന്ന നെറ്റ് അലേർട്ട് സംഗമം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്യും.

ജില്ല പ്രസിഡന്റ് മിസ്ഹബ്കീഴരിയൂർ മുഖ്യ പ്രഭാഷണം നടത്തും. എസ് കെ എസ് എസ് എഫ്, എസ് എസ് എഫ്, എസ് വൈ എഫ്, ഐ എസ് എം എന്നീ യുവജന മത സംഘടനാ പ്രതിനിധികൾ അഭിവാദ്യം ചെയ്ത് പ്രസംഗിക്കും.

മുസ്ലിം ലീഗ് മണ്ഡലം ജില്ല നേതാക്കൾ നെറ്റ് അലെർട്ടിന് അഭിവാദ്യം ചെയ്യും. ലഹരി വിരുദ്ധ റാലിയിൽ അണി നിരക്കാനായി യൂത്ത് ലീഗ് പ്രവർത്തകർ നാളെ രാത്രി 10 മണിക്ക് കല്ലാച്ചി ഗാലക്‌സി പരിസരത്ത് എത്തിച്ചേരണമെന്ന് നിയോജക പ്രസിഡന്റ് കെഎം ഹംസ, ജനറൽ സെക്രട്ടറി ഇ ഹാരിസ് എന്നിവർ അഭ്യർത്ഥിച്ചു.

#Anti #drug #campaign #Youth #rally #night #alert #meeting #tomorrow

Next TV

Related Stories
കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

May 8, 2025 07:48 PM

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ്...

Read More >>
ഇനി യാത്ര എളുപ്പം; മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു

May 8, 2025 04:08 PM

ഇനി യാത്ര എളുപ്പം; മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു

മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു...

Read More >>
പുലരി ക്ലബ് ജേതാക്കൾ; ലഹരിക്കെതിരെ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു

May 8, 2025 01:44 PM

പുലരി ക്ലബ് ജേതാക്കൾ; ലഹരിക്കെതിരെ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു

ലഹരിക്കെതിരെ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ്...

Read More >>
Top Stories










Entertainment News