Mar 18, 2025 07:35 PM

നാദാപുരം : (nadapuram.truevisionnews.com)  അച്ഛനും അമ്മയും അധ്യാപകരും വിദ്യാർത്ഥികളുടെ വളർച്ചയിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും പുതിയ കാലത്ത് അധ്യാപകർ കുട്ടികളുടെ നന്മയ്ക്ക് വേണ്ടി വടിയുക്കേണ്ടത് അനിവാര്യമാണെന്നും അനാവശ്യ പരാതികൾ ബാലാവകാശ കമ്മീഷൻ പ്രോത്സാഹിപ്പിക്കരുതെന്നും ഋഷിരാജ് സിംഗ് ഐ പിഎസ് പറഞ്ഞു.

പ്രോവിഡൻസ് സ്കൂൾ മുപ്പത്തിയെട്ടാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കല്ലാച്ചിയിൽ നടന്ന പ്രോവിഡൻസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.


പിടിഎ പ്രസിഡൻ്റ് കെ.കെ ശ്രീജിത് അധ്യക്ഷനായി. അഞ്ഞൂറിൽ പരം വിദ്യാർത്ഥി പ്രതിഭകളെ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മാരായ വിവി മുഹമ്മദലി, ബാബു കാട്ടാളി, വി.കെ റീത്ത, നസീമ കൊട്ടാരത്തിൽ അഡ്വ. ജ്യോതി ലക്ഷ്മി , ടി.കെ പത്മിനി, പി.സുരയ്യ , ജനപ്രതി നിധികളായ എ ദിലീപ് കുമാർ , നിഷ മനോജ് എന്നിവർ ആദരിച്ചു.

പ്രധാന അധ്യാപിക സി ബീന റിപ്പോർട്ട് അവതരിപ്പിച്ചു. സംഘടക സമിതി ജനറൽ കൺവീനർ വിവി ബാലകൃഷ്ണൻ സ്വഗതവും പ്രിൻസിപ്പാൾ എം.കെ വിനോദൻ നന്ദിയും പറഞ്ഞു. കല്ലാച്ചിയിൽ നിന്ന് ആരംഭിച്ച വർണാഭമായ സംസ്കാരിക ഘോഷയാത്രയും ശ്രദ്ധേയമായി.

പിടിഎ ഭാരവാഹികളായ എം.ടി.കെ മനോജ്, ടി സി കൃഷ്ണദാസ്, കെ.പി അഭിലാഷ്, റോഷിൽ, വിനയ എന്നിവർ നേതൃത്വം നൽകി. കേരളം ഇപ്പോഴും ദൈവത്തിൻ്റെ സ്വന്തം നാടാണോ ? അഞ്ചാംക്ലാസ്കാരി ദേവ്ന കൃഷ്ണയും ചോദ്യം.

ശുചിത്വ ആരോഗ്യ വിദ്യാഭ്യസ രംഗത്ത് കേരളം രാജ്യത്തിന് മാതൃകയാണെന്നും ദൈവത്തിൻ്റെ സ്വന്തം നാട് തന്നെയെന്നതിൽ ആർക്കാണ് തർക്കമെന്നും അദ്ദേഹത്തിൻ്റെ മറുചോദ്യം. ലോകോത്തരമായ ജീവിത നിലവാരം പുലർത്തുന്ന കേരളം രാജ്യത്തിന് അഭിമാനമാണെന്നും ഋഷിരാജ് സിംഗിൻ്റെ മറുപടി തീരുമുമ്പേ നാലാം ക്ലാസുകാരൻ ആരുഷ് നിജീഷിൻ്റെ ചോദ്യം റിട്ടേഡ് മെൻ്റിന് ശേഷവും കേരളത്തിൽ നിന്ന് രാജസ്ഥാനിലേക്ക് മടങ്ങാതത് ഈ കാരണത്താലാണോ ?

മലയാളികൾ നൽകുന്ന ആതിഥ്യ മര്യാദയും നിങ്ങൾ നൽകുന്ന സ്നേഹവുമാണ് അതിന് കാരണം. മൂന്നാർ ദൗത്യത്തെ കുറിച്ചായിരുന്നു ഏഴാ ക്ലാസ് കാരി പാർവ്വതി സത്യനാഥിന് അറിയാൻ ഉണ്ടായിരുന്നത്.

സമൂഹ്യ സേവനത്തിന് സിവിൽ സർവ്വീസാണോ രാഷ്ട്രീയ പ്രവർത്തനമാണോ സ്വീകരിക്കേണ്ടത് എന്ന ആറാം ക്ലാസുകാരൻ ദേവദർശിൻ്റെ ചോദ്യത്തിനും അദ്ദേഹത്തിൻ്റെ ഉത്തരം ലളിതമായിരുന്നു നിങ്ങൾ പഠിക്കുന്നതും ഒരു രാഷ്ട്ര സേവനമാണ്.

ഞങ്ങൾ കുട്ടികൾക്ക് നൽകുന്ന സന്ദേശം എന്തെന്ന രണ്ടാം ക്ലാസുകാരി ആധ്വിക എസ് കൃഷ്ണയുടെ അവസാന ചോദ്യത്തിന് എല്ലാറ്റിലും സമർപ്പിതമാകണമെന്നായിരുന്നു മറുപടി.

#Let #teachers #take #stick #Child #Rights #Commission #should #not #encourage #unnecessary #complaints #RishirajSingh #IPS

Next TV

Top Stories