നാദാപുരം : (nadapuram.truevisionnews.com) നാദാപുരത്തിനടുത്ത് വെള്ളൂർ കോടഞ്ചേരിയിൽ ജീവനൊടുക്കിയ ഗവ.കോളേജ് വിദ്യാത്ഥിനിയും നൃത്ത അധ്യാപികയുമായ ചന്ദനയുടെ മരണത്തിന് പിന്നിൽ ലൗ ജിഹാദിൻ്റെ കണ്ണികൾ ഉണ്ടെന്ന ഗുരുതര ആരോപണവുമായി ബിജെ പി നേതാവ് പ്രെഫുൾ കൃഷ്ണ.

ചന്ദനയുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.
രക്ഷിതാക്കളുടെ മൊഴി പോലും പോലീസ് ഇതേവരെ രേഖപ്പെടുത്തിയില്ലെന്നും അന്വേഷണത്തിൽ അലംഭാവം കാട്ടുകയാണെന്നും വീട് സന്ദർശിച്ച കോഴിക്കോട് നോർത്ത് ജില്ല ബിജെപി അധ്യക്ഷൻ പ്രഫുൽ കൃഷ്ണ ആരോപിച്ചു.
ലൗ ജിഹാദിൻ്റെ കണ്ണികൾ ചന്ദനയുടെ മരണത്തിന് പിന്നിലുള്ളതായും അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ എത്തിക്കാൻ പോലീസ് നടപടികൾ ശക്തമാക്കണം.
എം. പി. രാജൻ, ടി കെ പ്രഭാകരൻ മാസ്റ്റർ, വിനീഷ് ആർ പി , രവി വെള്ളൂർ ,വിപിൻ ചന്ദ്രൻ, വിനോദ് കെ തുടങ്ങിയവരും ഒന്നിച്ചുണ്ടായിരുന്നു.
കഴിഞ്ഞ ദിവസമാണ് ആയാടത്തില്‍ അനന്തന്റെ മകള്‍ ചന്ദനയെ വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചന്ദന നൃത്ത അധ്യാപികകൂടിയായിരുന്നു . വീട്ടില്‍ ഡാന്‍സ് പഠിക്കാനെത്തിയ കുട്ടികളാണ് സംഭവം കാണുന്നത്. രക്ഷിതാക്കള്‍ വീട്ടിന് പുറത്ത് പോയതായിരുന്നു.
#Love #jihad #links #behind #college #student #Chandana #death #PrafulKrishna #serious #allegations