നാദാപുരം: (nadapuram.truevisionnews.com) പ്രമുഖ പണ്ഡിതരും പേരുകേട്ട മാപ്പിള കവിയും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ ട്രഷററും എസ് വൈ എഫ് സ്ഥാപക ജനറല്‍ സെക്രട്ടറിയും കേരള സുന്നീ ജമാഅത്ത് സംസ്ഥാന ജന. സെക്രട്ടറിയുമായിരുന്ന മൗലാനാ കെ എ സ്വമദ് മൗലവി മണ്ണാർമലയുടെ മുന്നാം ആണ്ടനുസ്മരണം പുറമേരി പഞ്ചയാത്ത് എസ് വൈ എഫ് എളയടത്ത് സംഘടിപ്പിച്ചു .

സാലിം ദാറാനി എം ഡി മേനക്കോത്ത് അനുസ്മരണ പ്രഭാഷണം നടത്തി . പഞ്ചയാത്ത് എസ് വൈ എഫ് പ്രസിഡണ്ട് അസ്‌ലം തെറ്റത്ത് , വൈസ് പ്രസിഡണ്ട് സുബൈര്‍ പൈക്കട്ട് തുടങ്ങിയവര്‍ സംബദ്ധിച്ചു .
#SYF #organizes #commemoration #MaulanaKASwamadMaulaviMannarmala