നാദാപുരം: പഞ്ചായത്തിൻ്റെ സിരാകേന്ദ്രമായ കല്ലാച്ചിയിൽ നടക്കുന്ന റോഡ് വികസനം കാലവർഷത്തിനു മുമ്പേ പൂർത്തിയാക്കണമെന്ന് എസ്എൻഡിപി കല്ലാച്ചി ശാഖ കൺവെൻഷൻ ആവശ്യപ്പെട്ടു. ഓവുചാലുകളുടെ നിർമ്മാണം തടസ്സപ്പെട്ടതിനെ തുടർന്ന് വേനൽ മഴ പോലും യാത്രക്കാർക്ക് ദുസ്സഹമാവുകയാണ്.

വ്യാപാരികൾക്കിടയിലെ തർക്കങ്ങളും കേസുകളും ഉഭയ കക്ഷി ചർച്ചയിലൂടെ പരിഹരിക്കാൻ പഞ്ചായത്ത് ഭരണസമിതി മുൻകൈ എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കൺവെൻഷൻ എസ്എൻഡിപി വടകര യൂണിയൻ മെമ്പർ റഷിദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു ബാലൻ ടി അദ്ധ്യക്ഷത വഹിച്ചു.
ഇ കുഞ്ഞിരാമൻ. അനീഷ് കല്ലാച്ചി. നാണു സി പി,എം പി ഭാസ്കരൻ.സയന ചന്ദ്രൻ.എൻ ടി കേളപ്പൻ തുടങ്ങിയവർ സംസാരിച്ചു
#Road #development #Kallachi #should #expedited #SNDP