വളയം: സി പി ഐ ഇരുപത്തിഅഞ്ചാം പാർട്ടി കോൺഗ്രസ്സിൻ്റെ മുന്നോടിയായി വളയം ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം വളയം അരുവിക്കരയിൽ സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

ലിനീഷ് അരുവിക്കര, കെ പി ശശി, കെ ബീന, കെ സഹജൻ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. സി പി ഐ മണ്ഡലം സെക്രട്ടറി എം ടി ബാലൻ, ജില്ലാ കൗൺസിൽ അംഗം ശ്രീജിത്ത് മുടപ്പിലായി, ടി സുഗതൻ, സി സുരേന്ദ്രൻ, വി പി ശശിധരൻ, പ്രസംഗിച്ചു.
മുതിർന്ന പാർട്ടി മെമ്പർ വി കെ കുമാരൻ പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി സി എച്ച് ശങ്കരൻ മാസ്റ്റർ പ്രവർത്തന റിപ്പോർട്ടും കെ സഹജൻ രക്തസാക്ഷി പ്രമേയവും, അശ്വിൻ മനോജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ഭാരവാഹികളായി സി എച്ച് ശങ്കരൻ മാസ്റ്റർ [സെക്രട്ടറി] ലിനീഷ് അരുവിക്കര [അസി: സെക്രട്ടറി] എന്നിവരെ തെരഞ്ഞെടുത്തു.
#CPI #Valayam #local #conference