നാദാപുരം : സ്കൂളിൽ പരീക്ഷ എഴുതാൻ പോയ പ്ലസ് വൺ വിദ്യാർത്ഥിയെ ഷർട്ടിൻ്റെ ബട്ടൺ ഇട്ടില്ലെന്ന് ആരോപിച്ച് സീനിയർ വിദ്യാർത്ഥികൾ മർദ്ദച്ച സംഭവത്തിൽ റാഗിങ് ഉൾപെടെയുള്ള വകുപ്പ് ചേർത്ത് കേസെടുക്കണമെന്നും ഇത്തരം ക്രിമിനൽ പ്രവർത്തികൾക്കെതിരെ കർശ്ശന നടപടി സ്വീകരിക്കണമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ പറഞ്ഞു.

തൂണേരി സ്വദേശി മുഹമ്മദ് റിഷാൻ്റെ വീട് പി മോഹൻ സന്ദർശിച്ചു. രാത്രി ഏഴോടെയാണ് വീട്ടിലെത്തിയത്. വീട്ടുകാരിൽ നിന്നും വിദ്യാർത്ഥിയിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു. നിരവധി തവണ സ്കൂളിൽ വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റിട്ടുണ്ട്. എന്നാൽ സ്കൂൾ അധികൃതർ കൃത്യമായി പോലീസിന് വിവരം കൈമാറിയിട്ടില്ല.
രക്ഷിതാക്കൾ ഇതു സംബന്ധിച്ച് പരാതി പറഞ്ഞിട്ടുണ്ട്. റാഗിങിനെതിരെ മുഖം നോക്കാതെ കർശ്ശന നടപടി സ്വീകരിക്കാൻ പോലീസും തയ്യാറാവണമെന്ന് പി മോഹനൻ അവശ്യപ്പെട്ടു. ലോക്കൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എം എൻ രാജൻ ഒപ്പമുണ്ടായിരുന്നു.
#Visited #Rishan #house #School #ragging #Perode #Strict #action #should #taken #PMohananMaster