കല്ലാച്ചി: മത്സ്യ മാര്‍ക്കറ്റും മാര്‍ക്കറ്റിലെ സ്റ്റാളുകളും പഞ്ചായത്ത് നാളെ മുതല്‍ പൂട്ടും. മാര്‍ക്കറ്റ് നടത്തിപ്പുകാരില്‍ നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിച്ചെങ്കിലും ലേലത്തുക ലഭിക്കാത്തതും ശുചീകരണം താളം തെറ്റിയതുമാണ് കാരണമെന്ന് സെക്രട്ടറി അറിയിച്ചു.

മത്സ്യവശിഷ്ടങ്ങളും അറവു മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനും സാങ്കേതികമായി തടസ്സം നേരിട്ടതിനാല്‍ ഇന്ന് കൂടി മാത്രമേ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുകയുള്ളു. മാര്‍ക്കറ്റിന് പരിസരത്തെ മത്സ്യവില്പനയ്ക്കും വിലക്കുണ്ട്.
#Ban #fish #sale #Kallachi #fish #market #close #tomorrow