നാദാപുരം: (nadapuram.truevisionnews.com) സി.സി.യു.പി സ്കൂൾ 96ആം വാർഷികാഘോഷവും യാത്രയയപ്പ് യോഗവും ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇ.കെ വിജയൻ എം.എൽ.എ അധ്യക്ഷനായി. 33 വർഷത്തെ സർവീസിൽ നിന്ന് വിരമിക്കുന്ന എം.എ ലത്തീഫിന് എം പി ഉപഹാരം നൽകി.

ചടങ്ങിൽ പി.കെ നവാസ് പ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ കെ പ്രദീപ്, അഡ്വ. പി ഗവാസ്, വളപ്പിൽ കുഞ്ഞമ്മദ്, ആവോലം രാധാകൃഷ്ണൻ, എം.എൻ രാജൻ, ശ്രീജിത്ത് മുടപ്പിലായി, രവി വെള്ളൂർ, വി.കെ ചന്ദ്രൻ, എ.കെ അജിത്ത്, ഉഷ അരവിന്ദ്, കെ ബാലകൃഷ്ണൻ, കളത്തിൽ മൊയ്‌തു ഹാജി, കെ ഹേമചന്ദ്രൻ, വി സുധീഷ്, എം രാജീവൻ, കെ ബിമൽ എന്നിവർ സംസാരിച്ചു. എം.എ ലത്തീഫ് മറുമൊഴിയും നടത്തി.
#Honored #CCUP #School #Annual #Celebration #concludes # grand #finale