ഒഴുക്ക് കുറഞ്ഞു; താവോട്ടു മുക്ക് പുഴയിലെ ഒഴുകിപ്പോയ കുടിവെള്ളപൈപ്പ് പുനഃസ്ഥാപിക്കാന്‍ നടപടി തുടങ്ങി

ഒഴുക്ക് കുറഞ്ഞു;  താവോട്ടു മുക്ക് പുഴയിലെ ഒഴുകിപ്പോയ കുടിവെള്ളപൈപ്പ് പുനഃസ്ഥാപിക്കാന്‍ നടപടി തുടങ്ങി
Jun 10, 2025 03:31 PM | By Athira V

വാണിമേല്‍ : കുന്നുമ്മല്‍ ശുദ്ധജല പദ്ധതിയുടെ വളയം, വാണിമേല്‍ പഞ്ചായത്തുകളിലേക്ക് വിതരണത്തിനുള്ള മെയിന്‍ ലൈന്‍ താവോട്ടു മുക്ക് പുഴയ്ക്ക് കുറുകെയുള്ള ഭാഗം കുത്തൊഴുക്കിനെ തുടര്‍ന്ന് ഒഴുകിപ്പോയത് പുനഃസ്ഥാപിക്കാന്‍ ജല അതോറിറ്റി നടപടി തുടങ്ങി .

മഴശക്തി കുറഞ്ഞതിനെ തുടര്‍ന്നാണ് പ്രവ്യത്തി തുടങ്ങിയത് . താവോട്ടു മുക്ക് കരുവന്‍ താഴെ കടവിലുള്ള എച്ച്ഡിപിഇ പൈപ്പാണ് ഒഴുകിപ്പോയത്. മഴയെ തുടര്‍ന്ന് പുഴയിലെ ഉയര്‍ന്ന ജലനിരപ്പും കുത്തൊഴുക്കും കാരണം പൈപ്പ് പുനഃസ്ഥാപിക്കുന്ന പ്രവൃത്തി നടത്താന്‍ സാധിച്ചിരുന്നില്ല. വിദഗ്ധ തൊഴിലാളികളെ ഉപയോഗിച്ച് ഭാഗികമായി പൈപ്പ് പുനഃസ്ഥാപിച്ചിട്ടുണ്ട്.

പുഴയുടെ വാണിമേല്‍ ഭാഗത്തെ തീരത്ത് പൈപ്പ് ലൈന്‍ ഇളകി മാറിയത് പൂര്‍വ സ്ഥിതിയിലാക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ് . അനുകൂല കാലാവസ്ഥ ലഭിച്ചാല്‍ മൂന്ന് ദിവസത്തിനകം പ്രവത്തി പൂര്‍ത്തീകരിച്ചു ജലവിതരണം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു.


restore washed out drinking water pipe ThaottuMukk River

Next TV

Related Stories
വാക്കുകളുടെ പൂക്കാലം; പെരുമുണ്ടച്ചേരി എസ്.വി.എൽ.പി സ്കൂളിൽ വായനാ പരിപോഷണ പദ്ധതി

Jun 20, 2025 05:24 PM

വാക്കുകളുടെ പൂക്കാലം; പെരുമുണ്ടച്ചേരി എസ്.വി.എൽ.പി സ്കൂളിൽ വായനാ പരിപോഷണ പദ്ധതി

പെരുമുണ്ടച്ചേരി എസ്.വി.എൽ.പി സ്കൂളിൽ വായനാ പരിപോഷണ പദ്ധതി...

Read More >>
2 മില്യൺ പ്ലഡ്ജ്; തൂണേരി ബ്ലോക്കിൽ രണ്ട് ലക്ഷം ആളുകൾ പങ്കാളികളാവും

Jun 20, 2025 04:23 PM

2 മില്യൺ പ്ലഡ്ജ്; തൂണേരി ബ്ലോക്കിൽ രണ്ട് ലക്ഷം ആളുകൾ പങ്കാളികളാവും

2 മില്യൺ പ്ലഡ്ജ് ലഹരി വിരുദ്ധ ക്യാമ്പയിനിൽ തൂണേരി ബ്ലോക്കിൽ രണ്ട് ലക്ഷം ആളുകൾ പങ്കാളികളാവും...

Read More >>
Top Stories










Entertainment News





https://nadapuram.truevisionnews.com/ -