---
title: "നാദാപുരത്ത് രണ്ടുപേർക്ക് വെട്ടേറ്റ സംഭവം; പ്രതിക്കായി അന്വേഷണം ഊർജിതം"
english_title: "Two people hacked Nadapuram Investigation intensifies accused"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/295558/two-people-hacked-nadapuram-investigation-intensifies-accused"
published_at: "2025-06-11T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68490b8639318_nadapuram.jpg"
keywords: []
---

# നാദാപുരത്ത് രണ്ടുപേർക്ക് വെട്ടേറ്റ സംഭവം; പ്രതിക്കായി അന്വേഷണം ഊർജിതം

> **Lead Summary:** നാദാപുരം : നാദാപുരത്ത് രണ്ടുപേർക്ക് വെട്ടേറ്റ സംഭവത്തിൽ അക്രമത്തിനു പിന്നാലെ ഓടി രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജിതം . ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.

## Article Content

നാദാപുരം : നാദാപുരത്ത് രണ്ടുപേർക്ക് വെട്ടേറ്റ സംഭവത്തിൽ അക്രമത്തിനു പിന്നാലെ ഓടി രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജിതം . ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.

സഹോദരങ്ങളായ ഊനംവീട്ടിൽ നാസർ , സലീം എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസിയായ ചിറക്കുനി ബഷീറാണ് ഇരുവരെയും വെട്ടി പരിക്കേൽപ്പിച്ചത്.

ബഷീറിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച വാളുപയോഗിച്ചാണ് ഇരുവരെയും വെട്ടിയത് . വാട്സ് ആപ്പ് സന്ദേശത്തെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. നാസറിനും സലീമിനുമെതിരായി ബഷീർ മോശം പരാമർശം നടത്തിയത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ഇരുവർക്കും വെട്ടേറ്റത്.

നാസറിന്റെ വയറിനും സലീമിന്റെ കൈക്കുമാണ് വെട്ടേറ്റത്. പരിക്കേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/295558/two-people-hacked-nadapuram-investigation-intensifies-accused)