എടച്ചേരി: (nadapuram.truevisionnews.com) എടച്ചേരിയിലെ സഹോദരിയുടെ വീട്ടിൽ കുഴഞ്ഞു വീണയാൾ ആശുപത്രിയിൽ എത്തും മുൻപ് മരിച്ചു. ആശുപത്രി അധികൃതരുടെ നിർദ്ദേശ പ്രകാരം മൃതദേഹം പോസ്റ്റ് മോർട്ടം നടത്തി. ഏറാമല സ്വദേശി മൂരും കുനിയിൽ മനോഹരൻ (53)ആണ് മരിച്ചത്.

ഇന്ന് രാവിലെ സഹോദരിയുടെ ചുണ്ടയിലുള്ള വീട്ടിൽ പോയ സമയം കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് എടച്ചേരി പോലീസ് കേസ് എടുത്തു.
മൃതദേഹം വടകര ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.വൈകീട്ട് വീട്ടുവളപ്പിൽ സംസ്‌കരിക്കും. ഹൃദയഘാതമാണ് മരണ കാരണം എന്നാണ് സൂചന.
ഭാര്യ :രാധ
സഹോദരങ്ങൾ :കുമാരൻ, ശ്രീധരൻ, രവി, ചന്ദ്രി, ഉഷ.
#Death #sister #house #Man #Edacherry #dies #before #being #taken #hospital