നാദാപുരം : ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ ലോകാരോഗ്യ ദിനത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചടങ്ങ് വാർഡ് മെമ്പറും വൈസ് പ്രസിഡന്റുമായ അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു.

ക്യാമ്പിൽ ബി പി, ഷുഗർ, എച്ച് ബി, കണ്ണ് പരിശോധന, മെഡിക്കൽ ക്ലാസ്സ്, ക്വിസ്സ് മത്സരം, തുടങ്ങി വിവിധ കലാപരിപാടികളോട് കൂടിയാണ് ലോകരോഗ്യ ദിനം ഏഴാം വാർഡിൽ സംഘടിപ്പിച്ചത്.
ചടങ്ങിൽ ജെ പി എച്ച് എൻ ഫാത്തിമ, ആശ വർക്കർ വസന്ത ഒ പി, ജെ എച്ച് ഐ അമ്പിളി, സുബിൻ, സുജാത തുടങ്ങിയവർ നേതൃത്വം നൽകി.
#World #Health #Day #Medical #camp #Nadapuram #Grama #Panchayath