കല്ലാച്ചി: കല്ലാച്ചി മാനവികതയ്ക്ക് കരുത്തും ശക്തിയും പകരുന്നതിന് മദ്രസ പ്രസ്‌ഥാനം വഹിച്ച പങ്ക് വലുതാണെന്ന് കെഎൻഎം സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ.ഹുസൈൻ മടവൂർ പ്രസ്‌താവിച്ചു.

അന്ധ വിശ്വാസങ്ങളും വ്യാജ ചികിത്സകളും തഴച്ചു വളരുന്ന ഇക്കാലത്ത് സ്വന്തം ഭാര്യയുടെ ജീവൻ അന്ധവിശ്വാസത്തിനു വിധേയമായി നഷ്‌ടമായിട്ടും കുറ്റബോധമില്ലാതെ പെരുമാറുന്ന രീതിക്കെതിരെയുള്ള വിശ്വാസികളുടെ പോരാട്ടം അനിവാര്യമാണെന്നും കല്ലാച്ചിയിൽ അൽമനാർ ഹയർ സെക്കൻഡറി സ്‌കൂൾ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു.
ജമാൽ കല്ലാച്ചി അധ്യക്ഷത വഹിച്ചു. കെഎൻഎം ലഹരി വിരുദ്ധ ക്യാംപയിൻ പഞ്ചായത്ത് പ്രസിഡൻ്റ് വി.വി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മദ്രസ അംഗീകാര പ്രഖ്യാപനം കെഎൻഎം ജില്ലാ പ്രസിഡൻ്റ് സി.കെ. പോക്കർ നിർവഹിച്ചു. സിഇആർ വിദ്യാർഥികൾക്കുള്ള ഉപഹാരങ്ങൾ താവോട്ട് ആലിഹസൻ നൽകി.
പാഠ പുസ്‌തക വിതരണം മദ്രസ പ്രസിഡൻ്റ് വി.കെ.അബൂബക്കർ നൽകി. ഐഎസ്എം സംസ്‌ഥാന പ്രസിഡൻ്റ് ശരിഫ് മേലേതിൽ, പുളിയാവ് നാഷനൽ കോളജ് ചെയർമാൻ അബ്‌ദുല്ല വയലോളി, കെഎൻഎം മണ്ഡലം പ്രസിഡൻ്റ് എൻ.അബ്ദുല്ല, മദ്രസ അഡ്മിനിസ്ട്രേറ്റർ ഹമീദ് വാണിമേൽ, സെക്രട്ടറി ടി.പി.നസീർ തുടങ്ങിയവർ പ്രസംഗിച്ചു.
#Madrasas #play #great #role #giving #strength #power #humanity #HussainMadavoor