നാദാപുരം: (nadapuram.truevisionnews.com) ഹാഫിളുകൾക്ക് നാദാപുരത്തിൻ്റെ ആദരം ഇന്ന് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അനുമോദന സമ്മേളനം ഇന്ന് നടക്കും.

നാദാപുരം സിറാജുൽഹുദാ ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്നും ഹിഫ്ള് പൂർത്തിയാക്കി ദഅവാ കോളേജിൽ പഠനം തുടരുന്ന 34 ഹാഫിളുകളെ നാദാപുരം ബഹുജന കൂട്ടായ്മ ആദരവ് നൽകുകയാണ്.
ഏപ്രിൽ 10ന് വൈകിട്ട് 5 മണിക്ക് ടൗൺ പരിസരത്ത് നടത്തപ്പെടുന്ന അനുമോദന സമ്മേളനത്തിൽ പാണക്കാട് ബശീർ അലി ശിഹാബ് തങ്ങൾ, സയ്യിദ് താഹ സഖാഫി, പേരോട് അബ്ദുറഹ് മാൻ സഖാഫി, ഷാഫി പറമ്പിൽ എം.പി, ഡോക്ടർ അബ്ദുൽ ഹകീം അസ്ഹരി കാന്തപുരം തുടങ്ങി മത രാഷ്ട്രീയ, സംസ്കാരിക പ്രമുഖരും ജനപ്രതിനിധികളും സംബന്ധിക്കും.
വാർത്താ സമ്മേളനത്തിൽ ഇബ്രാഹിം സഖാഫി കുമ്മോളി ,കണ്ണോത്ത് കുഞ്ഞാലി ഹാജി, ഇസ്മായിൽ സഖാഫി ,എ കെ റഷീദ് എന്നിവർ പങ്കെടുത്തു.
#Civil #society #honor #those #memorized #Quran