നാദാപുരം: (/nadapuram.truevisionnews.com) നാദാപുരത്ത് ഇന്നലെ കായിക വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ദേശീയ വോളിബോൾ ടൂർണമെൻ്റിൽ ആദ്യ വിജയം സ്വന്തമാക്കി കൊച്ചിൻ കസ്റ്റoസ് താരങ്ങൾ. ഇന്ത്യൻ ഏർഫോഴ്സിനെ എതിരില്ലാത മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു ഉജ്ജ്വല വിജയം നേടിയത്.

ഓക്സ് ഫോർഡ് മാർഷൽ ആർട്സ് ഇൻ്റർനേഷണൽ അക്കാദമിയാണ് എട്ട് നാൾ നീണ്ടു നിൽകുന്ന ടൂർണമെൻ്റ് സംഘടിപ്പിക്കുന്നത്. ഇന്നലെ കന്നി മത്സരത്തിൽ കൊച്ചിൻ കസ്റ്റoസ് ടോസ് ലഭിച്ച് ആദ്യ സർവ് ചെയ്തപ്പോൾ ഇന്ത്യൻ ഏർഫോഴ്സ് ആദ്യ പോയിൻ്റ് നേടി.
ആദ്യ മത്സരത്തിൻ്റെ ആദ്യ സെറ്റിൽ 25- 20ന് കൊച്ചിൻ കസ്റ്റoസ് ജേതാക്കളായി. രണ്ടാം സെറ്റിലും കൊച്ചിൻ കസ്റ്റoസ് ജേതാക്കളായി. (പോയിൻ്റ് 25- 2). മുന്നാം സെറ്റിലും ഇന്ത്യൻ ഏർഫോഴ്സ് പരാജയപ്പെട്ടു. (പോയിൻ്റ് നില 25-20)
ഇന്ത്യൻ ആർമി, കേരള പൊലീസ്, കെ എസ് ഇ ബി, കൊച്ചിൻ കസ്റ്റംസ്, ഇൻകം ടാക്സ് ചെന്നൈ, ഇന്ത്യൻ എയർ ഫോഴ്‌സ് എന്നീ ടീമുകളാണ് എട്ടു നാൾ നീളുന്ന മത്സരത്തിൽ പങ്കെടുക്കുന്നത്. നേഷണൽ റഫറിമാരായ ശ്രീജിത്ത് സി പി നസീർ കെ എന്നിവർ കളി നിയന്ത്രിച്ചു.
#National #Volleyball #CochinCustoms #secure #first #victory