നാദാപുരം: (nadapuram.truevisionnews.com) 16 ന് കോഴിക്കോട് വെച്ച് നടക്കുന്ന വഖഫ് സംരക്ഷണ റാലിയിൽ ആയിരം പ്രവർത്തകരെ പങ്കെടുപ്പിക്കാൻ പഞ്ചായത്ത് മുസ്ലിംലീഗ് പ്രവർത്തകസമിതി തീരുമാനം. എല്ലാ വാർഡുകളിൽ നിന്നും വാഹനങ്ങൾ ഏർപ്പാട് ചെയ്യും.

ബാംഗ്ലൂർ എൻ.എച്ച്.ആർ.ഡബ്ല്യു എക്സലൻസ് അവാർഡ് ജേതാവ് സി.പി. അബ്ദുസലാം, പുതുതായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് എം.എസ്.എഫ് ഭാരവാഹികൾ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
വൈ പ്രസിഡൻറ് എൻ.കെ.ജമാൽ ഹാജി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് ബംഗ്ലത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജനസെക്രട്ടറി എടത്തിൽ നിസാർ സ്വാഗതം പറഞ്ഞു.
ഇ.കുഞ്ഞാലി, ചിറക്കൽ റഹ്മത്തുള്ള, ടി.കെ. റഫീഖ്, കെ.ജി.അസീസ്, ഇ ഹാരിസ്, ഏരത്ത് അബൂബക്കർ ഹാജി, ഹസൻ ചാലിൽ, വി.ടി.കെ. മുഹമ്മദ്, തായമ്പത്ത് കുഞ്ഞാലി , റഫീഖ് മാസ്റ്റർ കക്കം വള്ളി, എ.കെ. ഷാക്കിർ ,ശുഐബ് ഇയ്യങ്കോട് സംസാരിച്ചു. പി.മുനീർ മാസ്റ്റർ നന്ദി പറഞ്ഞു.
#Waqf #protection #rally #One #thousand #activists #Nadapuram #Panchayath