വളയം: (nadapuram.truevisionnews.com) രണ്ടുദിവസങ്ങളിലായി പ്രണവം സ്റ്റേഡിയത്തിൽ നടന്നുവരുന്ന "പ്രണവം ഫെസ്റ്റിവൽ 2025" ലഹരിക്കെതിരായ "ഫ്ലാഷ് മോബ്" ഷോയോടുകൂടി ആരംഭിച്ചു.

ഫെസ്റ്റിവലിൻ്റെ ഭാഗമായി ചൊവ്വാഴ്ചവൈകുന്നേരം 7 മണിക്ക് ആരംഭിച്ച സംസ്കാരിക സദസ്സ് വളയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രതീഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം സുമതി അധ്യക്ഷയായി.
എം നികേഷ് ,കെ ചന്ദ്രൻ മാസ്റ്റർ, കെ ടി കുഞ്ഞിക്കണ്ണൻ,സി എച്ച് ശങ്കരൻ മാസ്റ്റർ, ടി ടി കെ ഖാദർ ഹാജി എന്നിവർ സംസാരിച്ചു. സംഘാടകസമിതി കൺവീനർ പി സി ഷാജി സ്വാഗതവും, ചെയർമാൻ സി. ബാബു നന്ദിയും രേഖപ്പെടുത്തി.
വളയം പഞ്ചായത്തിന് പുറമെ മറ്റുജില്ലകളിൽ നിന്നുമായി പങ്കെടുത്ത 19 ഓളം ടീമുകളുടെ കൈകൊട്ടിക്കളി കാണികൾക്ക് ഏറെ ഹൃദ്യമായി . ഇന്ന് വൈകുന്നേരം അഞ്ചര മണി മുതൽ ആരംഭിക്കുന്ന പ്രദേശവാസികളുടെ കലാപരിപാടികളോടും, മാനത്ത് വർണ്ണ വിസ്മയം തീർക്കുന്ന ആകാശക്കാഴ്ച്കളോടെയും രണ്ടുദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ സമാപിക്കും.
#Pranavam #Festival #Audience #kaikottikkali