നാദാപുരം: 'ഒത്തുപിടിക്കാം പിടിവിടാതിരിക്കാം' എന്ന സന്ദേശവുമായി കോഴിക്കോട് റൂറൽ പോലീസിൻ്റെ നേതൃത്വത്തിൽ നാദാപുരത്ത് വടംവലി മത്സരം സംഘടിപ്പിക്കുന്നു.

വൻ ജനപങ്കാളിത്തത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. ഏപ്രിൽ 29ന് നാദാപുരത്ത് നടക്കുന്ന വടംവലി മത്സരം കണ്ണൂർ റെയിഞ്ച് ഡിഐജി ജി.എച്ച് യതീഷ് ചന്ദ്ര ഉദ്ഘാടനം ചെയ്യും.
ഇ.കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിക്കും. കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ മുഖ്യാതിഥിയാകും. കേരള പോലീസിലെ പ്രമുഖ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.
Tug of war competition against drug addiction Nadapuram