നാദാപുരം: (nadapuram.truevisionnews.com) കൊടും ചൂടിൽ ജനങ്ങൾ വെള്ളത്തിന് ബുദ്ധിമുട്ടുന്നതിനിടയിൽ ജല അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടി റോഡിലേക്കും തോട്ടിലെക്കും കുടിവെള്ളം ഒഴുകുന്നത് പതിവാകുന്നു.

സംസ്ഥാന പാതയിൽ ചേലക്കാട് അങ്ങാടിക്ക് സമീപം ദിവസങ്ങളായി വെള്ളം പാഴാകാൻ തുടങ്ങിയിട്ട്. കല്ലാച്ചി ആവോലം റോഡിൽ റോഡ് പ്രവർത്തി തുടങ്ങും മുൻപ് തുടങ്ങിയ ജലചോർച്ച ചിലയിടങ്ങളിൽ ഇപ്പോഴും തുടരുകയാണ്. ടാറിങ് നടക്കുകയാണ് ഈ റോഡിൽ.
കല്ലാച്ചി ടൗണിൽ വളയം റോഡിന്റെ പ്രവേശന കവാടത്തിൽ പുലർച്ചെ വരെ തുടരുന്ന ജലച്ചോർച്ച പകൽ പമ്പിങ് നിർത്തുന്നത് കാരണമാണ് താൽകാലികമായി നിലയ്ക്കുന്നത്. നാദാപുരത്ത് തലശ്ശേരി റോഡിലും വടകര റോഡിലും പുളിക്കൂൽ റോഡിലും ഇടയ്ക്കിടെ ചോർച്ച പതിവാണ്.
Water Authority pipe bursts water flows