ഇരിങ്ങണ്ണൂർ: യുവശക്തി ആർട്സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബ് 25-ാം വാർഷികമാഘോഷിച്ചു. ചെറുകുളത്ത് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഇ കെ വിജയൻ എം എൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി കെ അരവിന്ദാക്ഷൻ അധ്യക്ഷനായി.
മുഹമ്മദ് പേരാമ്പ്ര മുഖ്യപ്രഭാഷണം നടത്തി. ടി പി പുരുഷു, സന്തോഷ് കക്കാട്ട്, പ്രേംദാസ്, വത്സരാജ് മണലാട്ട് എന്നിവർ സംസാരിച്ചു. എൻ കെ പ്രേമൻ സ്വാഗതം പറഞ്ഞു. പഹൽഗാമയിൽ ഭീകരരുടെ ആക്രമണത്തിൽ മരണമടഞ്ഞവർക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. കെപിഎസിയുടെ ഉമ്മാച്ചു നാടകവും അരങ്ങേറി.
Yuva Shakti anniversary celebration Cherukulam