വളയം: (nadapuram.truevisionnews.com) സർക്കാറിന്റെ വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി വളയത്ത് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ചിത്രകാരന്മാരെ പങ്കെടുപ്പിച്ച് വികസനവര സംഘടിപ്പിച്ചു.

വളയം ഗവ: ഐടിഐയുടെ പുതിയകെട്ടിടം, നവീകരിച്ച വളയം ടൗൺ, എൻഎസ്എസ് വിദ്യാർഥികൾ നിർമിച്ച സ്നേഹാരാമം, വളയം എച്ച്എസ്എസ് കെട്ടിടം, വളയം എഫ്എച്ച്സി കെട്ടിടം, ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കിയ പുഴശുചീകരണം, മഞ്ചാന്തറ ഖാദി വ്യവസായകേന്ദ്രത്തിന്റെ നവീകരിച്ച കെട്ടിടം വിഴിഞ്ഞം തുറുമുഖം, ആറുവരി ദേശീയപാത, തുടങ്ങി വളയത്തും കേരളത്തിന്റെ വിവിധഭാഗങ്ങളിലും ഉണ്ടായ വികസന പദ്ധതികൾ കേൻവാസിൽ പകർന്നപ്പോൾ കാഴ്ചക്കാർക്ക് വേറിട്ട അനുഭവമായി.
വളയം ടൗണിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷ് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡണ്ട് പി.ടി നിഷ അധ്യക്ഷയായി. കെ വിനോദൻ, വി.പി ശശിധരൻ, ദേവി എം, രാജീവൻ പുനത്തിൽ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തിലെ പ്രധാന ചിത്രകാരൻമാരായ കെ റജികുമാർ, ടി. എം ശ്രീജയൻ, സുകുമാരൻ, വി രാധാകൃഷ്ണൻ, സി മധുസൂധനൻ, പി.കെ. ഷാജി, സൂരജുമാർ വളയം, സുജിത്ത്‌കുമാർ വളയം, ബിനീഷ് എന്നിവർ നേതൃത്വം നൽകി.
Government anniversary celebration Valayam