നാദാപുരം : (nadapuram.truevisionnews.com) പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്കൂളിൽ എൻ എസ് എസിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. നാദാപുരം അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സി പി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ എ കെ രജ്ജിത്ത് അധ്യക്ഷത വഹിച്ചു.
സിവിൽ എക്സൈസ് ഓഫീസർ പി.വിജേഷ് രഹരി വിരുദ്ധ ബോധവൽകരണം നൽകി.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷാഹിന ടീച്ചർ പദ്ധതി വിശദീകരിച്ചു.തുടർന്ന് വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്റ്റാഫ് സെക്രട്ടറി ഹാരിസ് എൻ.വി,പ്രോഗാം കൺവീനർ എം എം മുഹമ്മദ്,അൻവർ അടുക്കത്ത്,റഫീഖ് കെ,നൗഫൽ കെ വിഹനീൻ അബ്ബാസ്,സിയ എൻ,ഷസിൻ,ഇഷാൽ എന്നിവർ സംസാരിച്ചു.
NSS organizes Anti Drug Day celebration