നാദാപുരം :(nadapuram.truevisionnews.com) നാദാപുരത്ത് യൂത്ത്‌ലീഗ് ശാഖാ സമ്മേളനങ്ങൾക്ക് തുടക്കമായി. മുസ്ലിം യൂത്ത് ലീഗ് 2025 -28 മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ ഭാഗമായി നാദാപുരം പഞ്ചായത്ത് ശാഖാ സമ്മേളനം കുമ്മങ്കോട് അഹമ്മദ് മുക്ക് ശാഖയിൽ തുടക്കം കുറിച്ചു.
ശാഖാ യൂത്ത് ലീഗ് പ്രസിഡണ്ട് ഇ പി റസാഖ് അദ്ധ്യക്ഷത വഹിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്‌തു . ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ശുഹൈബ് കുന്നത്ത് മുഖ്യ പ്രഭാഷണം നടത്തി.



വി അബ്‌ദുൾ ജലീൽ, റഫീഖ് മാസ്റ്റർ കക്കംവെള്ളി, എ കെ ശാക്കിർ, ഏരത്ത് അബൂബക്കർ, ആര്യപ്പറ്റ അബുബക്കർ, എം.സി സലാം തുടങ്ങിയവർ സംസാരിച്ചു. ശാഖാ യൂത്ത് ലീഗ് സെക്രട്ടറി നൗഷാദ് മുടിയല്ലൂർ സ്വാഗതവും ഷാമിൽ മണ്ണോളി നന്ദിയും പറഞ്ഞു.
Membership campaign Youth League branch meetings begin in Nadapuram