ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) കച്ചേരി യു.പി.സ്കൂൾ 2025-26 വർഷത്തെ പി. ടി. എ ജനറൽബോഡി യോഗവും ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. എസ്.എസ് ജി കൺവീനർ കെ. രമേശൻ ഉദ്ഘാടനം ചെയ്തു.
പ്രധാന അധ്യാപിക എ.കെ. സുജ അധ്യക്ഷത വഹിച്ചു. ബി ആർ സി ക്ലസ്റ്റർ കോ ഓർഡിനേറ്റർ രമ്യ എൻ കെ. മുഖ്യപ്രഭാഷണം നടത്തി ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.



ടി.രാജിവൻ,പി.പി.ഷിജിന,എസ്. എൻ. ദീപ അരുണ സി.കെ. റൗദ കെ പി ധന്യ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പി.ടി.എ ഭാരവാഹികളായി പ്രസിഡണ്ട് ടി. രാജീവൻ എം.പി.ടി.എ പ്രസിഡണ്ട് പി.പി ഷിജിന എന്നിവരെ തിരഞ്ഞെടുത്തു
kacheri UP School PTA General Body and felicitation of top achievers organized