Aug 11, 2022 12:41 PM

നാദാപുരം : ഇന്ത്യയുടെ അഭിമാനം ലോകത്തിൻ്റെ നെറുകയിലേക്ക് ഉയർത്തിയ നാദാപുരത്തുകാരൻ അബ്ദുള്ളയ്ക്ക് ജന്മനാടായ ജാതിയേരിയിലേക്ക് ജനകീയ വരവേൽപ്പ് നൽകാൻ നാടൊരുങ്ങുന്നു.

നാദാപുരത്തിൻ്റെ ചരിത്രത്തിൽ പുതിയ അധ്യായം തീർത്ത അബ്ദുള്ളയ്ക്ക് അവിസ്മരണീയമായ സ്വീകരണം നൽകാൻ ജാതിയേരിയിൽ ഇന്ന് ചേർന്ന സർവ്വകക്ഷി ജനകീയ കൺവെൻഷൻ തീരുമാനിച്ചു.

ചെക്യാട് പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ സ്വാഗതം പറഞ്ഞു. ഇ.കെ. വിജയൽ എം എൽ എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വനജ, വളയം പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ് ,തുണേരി പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഷാഹിന, ചെക്യാട് പഞ്ചായത്ത് വൈ. പ്രസിഡൻ്റ് കെ.പി കുമാരൻ, പി.കെ ഖാലിദ് മാസ്റ്റർ, ടി.കെ ഖാലിദ് മാസ്റ്റർ, വിവിധ രാഷട്രീയ പാർടി നേതാക്കളായ പി.പി ചാത്തു, അഹമ്മദ് പുന്നക്കൽ, വി.കെ ഭാസ്ക്കരൻ, എൻ കെ മൂസ, മുഹമ്മദ് ബംഗ്ലത്ത്, ടി.എം വി ഹമീദ്, അഹമ്മദ് കുറുവയൽ, വളയം സിഐ ,എസ് ഐ തുടങ്ങിയവർ പങ്കെടുത്തു.

" എൻ്റെ മോൻ ദേശീയ പതാക പുതച്ചപ്പോൾ എന്തെന്നില്ലാത അഭിമാനം, മോന് കിട്ടിയ ഈ വെള്ളിമെഡലിന് സ്വർണത്തേക്കാൾ തിളക്കമുണ്ട്’... കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജമ്പിൽ വെള്ളിമെഡൽ നേടിയ ചെക്യാട് മാമുണ്ടേരിയിലെ നാരങ്ങോളി അബ്ദുള്ളയുടെ ഉമ്മ സാറയുടെ വാക്കുകളിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം.

അബ്ദുല്ല അബൂബക്കറിന്റെ അഭിമാനം നേട്ടമറിഞ്ഞ് വീട്ടിലെത്തിയരോട് ആഹ്ലാദം പങ്കുവയ്ക്കുകയായിരുന്നു സാറ. രാജ്യത്തിന്റെ അഭിമാനമായി മകൻ മാറിയതിൽ സന്തോഷമുണ്ടെന്ന് ബാപ്പ അബൂബക്കർ പറഞ്ഞു.

പരിശീലനത്തിന് അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത ഗ്രാമത്തിൽനിന്നാണ് താരോദയം. വാണിമേൽ എംയുപി സ്കൂളിലെ കായികാധ്യാപകനായ വാണിമേൽ കവൂർ അലിയാണ് കായികമേഖലയിലേക്ക്‌ കൈപിടിച്ചത്.100 മീറ്റർ ഓട്ടത്തിലാണ് തുടക്കം. പേരോട് എംഐഎം ഹയർസെക്കൻഡറി സ്കൂളിലായിരുന്നു എട്ടാം ക്ലാസ് പഠനം.

സ്പോർട്സിൽ ശ്രദ്ധയൂന്നാൻ പത്താംക്ലാസ് പഠനം പാലക്കാട് കല്ലടിക്കോട്‌ സ്കൂളിലേക്ക്‌ മാറ്റി. അവിടെനിന്നാണ്‌ ട്രിപ്പിൾ ജമ്പിലേക്ക് തിരിഞ്ഞത്‌. ഭുവനേശ്വറിൽ നടന്ന ഇന്ത്യൻ ഗ്രാൻഡ് പ്രീയിൽ സ്വർണം നേടിയാണ് ലോകമീറ്റിന് യോഗ്യത നേടിയത്. മലേഷ്യയിൽ നടന്ന സ്കൂൾ ഏഷ്യ മത്സരത്തിലും സ്വർണം കൊയ്‌തു.

ബ്രസീലിൽ നടന്ന സ്കൂൾ വേൾഡിൽ ഏഴാംസ്ഥാനവും ലഭിച്ചു. എറണാകുളത്ത് ഡിഗ്രിക്ക് പഠിക്കുമ്പോൾ ജൂനിയർ നാഷണൽ, ജൂനിയർ ഫെഡറേഷൻ എന്നീ മത്സരങ്ങളിൽ ഒന്നാംസ്ഥാനം നേടി. ദേശീയ മീറ്റിൽ വെള്ളിയും നേടി. എയർഫോഴ്സിലാണ്‌ ജോലി. കോച്ച് ഹരികൃഷ്ണന്റെ ശിക്ഷണത്തിലാണ് പരിശീലനം . മുഹമ്മദ്, സഫ എന്നിവർ സഹോദരങ്ങളാണ്.

The country prepares for the welcome; All party decision to prepare public welcome for Abdullah

Next TV

Top Stories