---
title: "പൂർണതൃപ്തി; തൂണേരി കുടുംബാരോഗ്യകേന്ദ്രം ഉന്നതതലസംഘം പദ്ധതി വിലയിരുത്തി"
english_title: "Complete satisfaction; Thuneri Family Health Center High Level Team evaluated the project"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/6101/complete-satisfaction-thuneri-family-health-center-high-level-team-evaluated-the-project"
published_at: "2021-10-20T08:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616f83f302160_yogam thooneri.jpg"
keywords: []
---

# പൂർണതൃപ്തി; തൂണേരി കുടുംബാരോഗ്യകേന്ദ്രം ഉന്നതതലസംഘം പദ്ധതി വിലയിരുത്തി

> **Lead Summary:** **തൂണേരി:** ആരോഗ്യകേന്ദ്രം നവീകരിക്കുന്നതിന്റെ ഭാഗമായി ഉന്നതതലസംഘം ആശുപത്രിയിൽ സന്ദർശനം നടത്തി. എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം ഓഫീസർ എ. നവീൻ, ആർദ്രം നോഡൽ ഓഫീസർ ഡോ. അഖിലേഷ്, പി.ആർ.ഒ. നോമിസ് മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്.

## Article Content

**തൂണേരി:** ആരോഗ്യകേന്ദ്രം നവീകരിക്കുന്നതിന്റെ ഭാഗമായി ഉന്നതതലസംഘം ആശുപത്രിയിൽ സന്ദർശനം നടത്തി. എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം ഓഫീസർ എ. നവീൻ, ആർദ്രം നോഡൽ ഓഫീസർ ഡോ. അഖിലേഷ്, പി.ആർ.ഒ. നോമിസ് മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്.

ആരോഗ്യകേന്ദ്രത്തിന്റെ സ്ഥലവും പരിസര പ്രദേശങ്ങളും സംഘം സന്ദർശിച്ചു. ആശുപത്രിക്കായി 15 ലക്ഷംരൂപ അനുവദിച്ചിട്ടുണ്ട്. ആശുപത്രിയിൽ സാധനസാമഗ്രികകൾ വാങ്ങാൻ ഈ ഫണ്ട് ഉപയോഗിക്കാൻ സാധിക്കും. തൂണേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. ഷാഹിനയുടെ നേതൃത്വത്തിലുള്ള ജനകീയ കമ്മിറ്റി ആശുപത്രിക്കായി 50 ലക്ഷംരൂപ സ്വരൂപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ പദ്ധതി പൂർത്തിയാക്കുന്നതോടെ കുടുംബാരോഗ്യകേന്ദ്രമായി ആശുപത്രി മാറും. ഇതോടെ കൂടുതൽഫണ്ട് അനുവദിക്കുമെന്ന് സംഘം ഉറപ്പ് നൽകി.

ആശുപത്രിയുടെ പ്രവർത്തനങ്ങളിൽ സംഘം പൂർണതൃപ്തി രേഖപ്പെടുത്തി. ആശുപത്രിയെ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഉന്നതതലസംഘം ആശുപത്രി സന്ദർശിക്കുമെന്ന് അധികൃതർ അറിയിച്ചു. ആശുപത്രി അത്യാധുനികരീതിയിൽ നവീകരിക്കണമെന്നുള്ള നിർദേശം സംഘം അംഗീകരിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്്‌ പി. ഷാഹിന, ജനകീയ കമ്മിറ്റി നേതാക്കളായ എ. അബ്ദുൽഹമീദ്, മെഡിക്കൽ ഓഫീസർ അബ്ദുസലാം തുടങ്ങിയവരുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/6101/complete-satisfaction-thuneri-family-health-center-high-level-team-evaluated-the-project)