പുറമേരി: ലോകകപ്പ് തുടങ്ങുവാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ കടത്തനാടിന്റെ അഭിമാന താരമായ സി.കെ. ജിതേഷും. പുറമേരി കെ ആർ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ പൂമരം ഖത്തർ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ജിതേഷ് യാത്രയാകുന്നത്.

പുറമേരി ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥിയായ സി.കെ.ജിതേഷ് ഹൈസ്കൂളിന്റെ ഭാഗ്യ താരം കൂടിയാണ്. മുൻ സന്തോഷ് ട്രോഫി താരവും ജി.വി രാജ അവാർഡ് ജേതാവുമായ ജിതേഷിനെ തേടി നിരവധി പുരസ്കാരങ്ങളാണ് തേടിയെത്തിയത്.
കേരളം, കർണാടക, ഉൾപ്പെടെയുള്ള സംസ്ഥാന ടീമിന് വേണ്ടി സന്തോഷ് ട്രോഫി ഫുട്ബോളിൽ കളിച്ചിട്ടുണ്ട് . എഫ്സി കൊച്ചിൻ, ഐടിഐ ബാംഗ്ലൂർ, സ്പോർട്ടിംഗ് ക്ലബ്ബ് ഡി ഗോവ, മലബാർ യുണൈറ്റഡ്, ഫ്രാൻസ് ഗോവ തുടങ്ങിയ മുൻനിര ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ തായ്‌ലൻഡിൽ വച്ച് നടന്ന ക്ലബ്ബ് ഫുട്ബോളിൽ കേരള മാസ്റ്റേഴ്സ് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു.
ഫൈനലിൽ 4-0ത്തിനെ സിംഗപ്പൂരിനെ തകര്‍ത്തെറിഞ്ഞാണ് വിജയം നേടിയത്. കോട്ടമ്പ്രം സെസ്റ്റ് പാർക്കിൽ വിദ്യാർഥികൾക്ക് ഫുട്ബോൾ പരിശീലനവും നൽകിവരുന്നു. കൂടാതെ പുറമേരി ഗ്രാമപഞ്ചായത്ത് ക്ലർക്കായും ജോലി ചെയ്യുന്നു.പൂമരം കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലുമണിക്ക് കെ ആർ ഹൈസ്കൂൾ മൈതാനത്ത് വച്ചായിരുന്നു ചടങ്ങ്.
ചടങ്ങിൽ പുറമേരി ജാസ്സ് സ്പോർട്സ് ക്ലബ്ബ് പ്രസിഡണ്ടും, മുൻ വോളിബോൾ താരവും, അധ്യാപകനുമായ എംസി സുരേഷ് മാസ്റ്ററിൽ നിന്ന് യാത്രാരേഖകൾ സ്വീകരിച്ചു. ട്രാവലേറ്റ് ട്രാവൽ ഉടമ സുധി, പൂമരം കൂട്ടായ്മയിലെ അംഗങ്ങൾ, കെ ആർ ഹൈസ്കൂൾ സ്റ്റുഡൻറ് കേഡറ്റസ്, വിദ്യാർത്ഥികൾ, നാട്ടുകാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
ഫുട്ബോൾ കളിക്കാരനായും നിലവിൽ പരിശീലകനായും അനുഭവ പാഠമള്ള ജിതേഷ്, ലോകകപ്പ് അനുഭവങ്ങൾ നാട്ടുകാർക്കും, സുഹൃത്തുക്കൾക്കും പങ്കുവെക്കും എന്ന പ്രതീക്ഷയിലാണ് ഉറ്റ സുഹൃത്തുക്കളും, ബന്ധുക്കളും. രസ്നയാണ് ഭാര്യ, അൽവിൻ, അലീന എന്നിവർ മക്കളാണ്. അച്ഛൻ: ബാലകൃഷ്ണൻ.അമ്മ: ചന്ദ്രി.
The world to Qatar; Jitesh to witness the proud moments