പുറമേരി: മുൻ നേതാക്കൾ ചെയ്ത പ്രവർത്തി മഹത്തരം. സ്ത്രീകളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ മുസ്ലിം ലീഗ് വഹിച്ച പങ്ക് ഉജ്ജ്വലമെന്ന് എംഎസ്എഫ് ഹരിത സംസ്ഥാന സെക്രട്ടറി അഫ്ഷീല ഷെഫീഖ്.

പുറമേരിയിൽ മുസ്ലിം ലീഗ് വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കെ.എം.സീതീ സാഹിബും, സി എച്ച് മുഹമ്മദ് കോയയും ഉൾപ്പെടെയുള്ള മുസ്ലിം ലീഗ് നേതാക്കൾ സ്ത്രീകളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ഏറെ ശ്രമം നടത്തുകയുണ്ടായി.
സമീറ കൂട്ടായി അധ്യക്ഷത വഹിച്ചു. സി കെ ജമീല, സി കെ നഫീസ, സബീത കുനിങ്ങാട് സംസാരിച്ചു. യോഗത്തിൽ പുതിയ ഭാരവാഹികളെയും പ്രഖ്യാപിച്ചു.
Women's Education; The role of former leaders is great.