---
title: "ജനം ടിവി സംവാദം; വിചാരണ കൂടാതെ പോപ്പുലർ ഫ്രണ്ട് നേതാക്കന്മാരെ വെടിവെച്ച് കൊല്ലേണ്ടതാണെന്ന് സി.വി.എം വാണിമേൽ"
english_title: "Janam TV Debate; CVM said that the Popular Front leaders should be shot dead without trial said c v m vanimel "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/91804/janam-tv-debate-cvm-said-that-the-popular-front-leaders-should-be-shot-dead-without-trial-said-c-v-m-vanimel"
published_at: "2023-01-22T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cd2783020ea_c_v_m.jpg"
keywords: []
---

# ജനം ടിവി സംവാദം; വിചാരണ കൂടാതെ പോപ്പുലർ ഫ്രണ്ട് നേതാക്കന്മാരെ വെടിവെച്ച് കൊല്ലേണ്ടതാണെന്ന് സി.വി.എം വാണിമേൽ

> **Lead Summary:** **നാദാപുരം: **തീവ്രവാദത്തിനെതിരെ ഇന്നലെ രാത്രി നടന്ന ജനം ടിവിയുടെ സംവാദത്തിനിടെ ശക്തമായി പ്രതികരിച്ചു സി.വി.എം. വാണിമേൽ. കൊന്നൊടുക്കിയത് ഇസ്ലാമിക് സ്റ്റേറ്റിനോ? എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു സംവാദം. വിചാരണ കൂടാതെ പോപ്പുലർ ഫ്രണ്ട് നേതാക്കന്മാരെ വെടിവെച്ച് കൊല്ലേണ്ടതാണെന്നും, നാടിനെ നശിപ്പിച്ച ഭീകരവാദികളാണ് ഇവരെന്നുമാണ് സി.വി.എം പറഞ്ഞത്.

## Article Content

**നാദാപുരം: **തീവ്രവാദത്തിനെതിരെ ഇന്നലെ രാത്രി നടന്ന ജനം ടിവിയുടെ സംവാദത്തിനിടെ ശക്തമായി പ്രതികരിച്ചു സി.വി.എം. വാണിമേൽ. കൊന്നൊടുക്കിയത് ഇസ്ലാമിക് സ്റ്റേറ്റിനോ? എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു സംവാദം. വിചാരണ കൂടാതെ പോപ്പുലർ ഫ്രണ്ട് നേതാക്കന്മാരെ വെടിവെച്ച് കൊല്ലേണ്ടതാണെന്നും, നാടിനെ നശിപ്പിച്ച ഭീകരവാദികളാണ് ഇവരെന്നുമാണ് സി.വി.എം പറഞ്ഞത്.

ഇസ്ലാമിക രാജ്യം സ്ഥാപിക്കാൻ ഒരു മുസ്ലിമിനോടും ആരും കൽപ്പിച്ചിട്ടില്ല. അറബ് രാജ്യങ്ങളിൽ പോലും ഇസ്ലാമിക ഭരണമല്ല ഉള്ളത്. പിന്നെ എങ്ങനെയാണ് ഇന്ത്യ പോലുള്ള ബഹുസ്വര സമൂഹത്തിൽ ഇസ്ലാമിക രാജ്യം ഉണ്ടാവുക? തീവ്രവാദത്തെ ശക്തമായി എതിർത്ത പാരമ്പര്യമാണ് മുസ്ലിം ലീഗിന്. ആദ്യം സിമി വന്നപ്പോൾ അവരെ ആദ്യം എതിർത്തത് മുസ്ലിം ലീഗ് ആണ്. പിന്നാലെ പോപ്പുലർ ഫ്രണ്ടിനെയും നഖശിഖാന്തം എതിർത്തു. ഭരണഘടനയോടും ഇന്ത്യാ രാജ്യത്തോട് കൂറും പുലർത്തിയാണ് മുസ്ലിം ലീഗ് പ്രവർത്തിക്കുന്നത്.

അതുകൊണ്ടുതന്നെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ ഒന്നും തങ്ങളുടെ പാർട്ടിയിൽ നിന്നും ഉണ്ടാവില്ല . മാറാട് കലാപവുമായി ബന്ധപ്പെട്ട് ഏതെങ്കിലും മുസ്ലിംലീഗ് നേതാവോ പ്രവർത്തകനോ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അദ്ദേഹം പാർട്ടിൽ ഉണ്ടാവില്ല എന്നും അദ്ദേഹം പറഞ്ഞു.

പല മുസ്ലിം ലീഗ് നേതാക്കന്മാരും പോപ്പുലർ ഫ്രണ്ടിനെ ശക്തമായി എതിർത്തിരുന്നില്ല. നിരോധിച്ച സമയത്ത് വിധിയെ സ്വാഗതം ചെയ്യുന്നു എന്ന പ്രസ്താവന നടത്തിയ ഡോ: എം.കെ മുനീറിനെ പിന്നീട് ആക്ടിംഗ് ജനറൽ സെക്രട്ടറി പി എം എ സലാം തള്ളിയിരുന്നു. എന്നാൽ ആദ്യമായാണ് ഒരു മുസ്ലിം ലീഗ് നേതാവിൽ നിന്നും വിചാരണ കൂടാതെ വെടിവെച്ചു കൊല്ലണമെന്ന ശക്തമായ ആഹ്വാനം വന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/91804/janam-tv-debate-cvm-said-that-the-popular-front-leaders-should-be-shot-dead-without-trial-said-c-v-m-vanimel)