നാദാപുരം: ഇരുപത്തി അഞ്ചു വർഷം പിന്നിടുന്ന കുടുംബശ്രീയുടെ 'ചുവട് 2023' ആഘോഷങ്ങളുടെ ഭാഗമായി , ചേലക്കാട് ഒമ്പതാം വാർഡ് കുടുംബശ്രീ - ബാലസഭ വിദ്യാർത്ഥികൾക്കായി ചിത്ര രചന, കളറിംഗ് മത്സരങ്ങൾ സംഘടിപ്പിച്ചു.

വാർഡ് ഗ്രാമ കേന്ദ്രത്തിൽ വെച്ച് നടന്ന മത്സരം വാർഡ് മെമ്പർ എം സി സുബൈർ ഉദ്ഘാടനം ചെയ്തു.വി ടി കെ മുഹമ്മദ്, മുജീബ് റഹ്മാൻ വി കെ തമീം പി പി, തങ്കം മലയിൽ, സുനിത ചെമ്പ്ര,നസീറ വി വി സംബന്ധിച്ചു.
'Chuvad 2023' organized painting and coloring competitions