Featured

നായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

News |
Feb 1, 2023 04:25 PM

പുറമേരി: തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞു. നാദാപുരത്തുനിന്നും വടകര ഭാഗത്തേക്ക് പോകുന്ന ഓട്ടോറിക്ഷയാണ് ഇന്നലെ വൈകിട്ടോടെ തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് മറിഞ്ഞത്.

അപകടത്തിൽ ഓട്ടോ ഡ്രൈവർ കുമ്മങ്കോട് വാണിയൂർ താഴെക്കുനി പ്രമോദിന് ഗുരുതര പരിക്കേറ്റു. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല. സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.

പുറമേരി ടൗണിൽ തെരുവ് നായ ശല്യം രൂക്ഷമാണ്. നായ കുറുകെ ചാടിയതിനെ തുടർന്നും നായയുടെ കടിയേറ്റും നിരവധി പേർക്കാണ് പരിക്കേറ്റത്. വീഴ്ചയിൽ ഓട്ടോറിക്ഷക്കും കേടുപാടുകൾ പറ്റി. പരിക്കേറ്റുവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

The dog jumped across; Auto overturns, injures driver and passengers

Next TV

Top Stories