---
title: "കോവിഡ്; എടച്ചേരിയിൽ രോഗികള്‍ കുറഞ്ഞു "
english_title: "covid; The number of patients in Edachery has decreased"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/9414/covid-the-number-of-patients-in-edachery-has-decreased"
published_at: "2021-11-07T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61880c95e52fe_corona.jpg"
keywords: []
---

# കോവിഡ്; എടച്ചേരിയിൽ രോഗികള്‍ കുറഞ്ഞു 

> **Lead Summary:** **എടച്ചേരി : **എടച്ചേരിയിൽ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു. ഇന്ന്‍ ഉറവിടം വ്യക്തമല്ലാത്ത മൂന്ന് പേരുള്‍പ്പെടെ നാലുപേര്‍ക്ക് രോഗം സ്ഥിരികരിച്ചു. ഇന്നലെ ഉറവിടം വ്യക്തമല്ലാത്ത ഒരാളടക്കം പത്തൊൻപതു പേർക്കാണ് എടച്ചേരിയിൽ രോഗം സ്ഥിരീകരിച്ചത്. 

## Article Content

**എടച്ചേരി : **എടച്ചേരിയിൽ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു. ഇന്ന്‍ ഉറവിടം വ്യക്തമല്ലാത്ത മൂന്ന് പേരുള്‍പ്പെടെ നാലുപേര്‍ക്ക് രോഗം സ്ഥിരികരിച്ചു. ഇന്നലെ ഉറവിടം വ്യക്തമല്ലാത്ത ഒരാളടക്കം പത്തൊൻപതു പേർക്കാണ് എടച്ചേരിയിൽ രോഗം സ്ഥിരീകരിച്ചത്. 

അതേസമയം, വാണിമേലില്‍ ഇന്ന് രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. വാണിമേലില്‍ ഇന്നലെ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യ്തിരുന്നില്ല. വളയത്ത് ഇന്ന് നാലുപേര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. നാദാപുരത്തും തൂണേരിയിലും ഒന്നു വീതം കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്യ്തത്.

ജില്ലയില്‍ ഇന്ന് 722 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ജയശ്രീ . വി അറിയിച്ചു. 8 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 711 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്ന 2 പേർക്കും ഒരു ആരോഗ്യ പരിചരണ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.

5829 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 416 പേര്‍ കൂടി രോഗമുക്തി നേടി. 12.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 7840 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

പുതുതായി വന്ന 854 പേർ ഉൾപ്പടെ 27621 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1141554 പേർ നിരീക്ഷണം പൂർത്തിയാക്കി. 3511 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

** ഉറവിടം വ്യക്തമല്ലാത്തവര്‍- 8 **

എടച്ചേരി - 3 ഫറോക് - 1 കടലുണ്ടി - 1 കോഴിക്കോട് കോർപ്പറേഷൻ - 2 ഒളവണ്ണ - 1

** ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്നവർ - 2 **

കോഴിക്കോട് കോർപ്പറേഷൻ - 2

** ആരോഗ്യ പരിചരണ പ്രവർത്തകർ - 1 **

കോഴിക്കോട് കോർപ്പറേഷൻ - 1

** സമ്പര്‍ക്കം : 711 **

അരിക്കുളം - 3 അത്തോളി - 6 ആയഞ്ചേരി - 3 അഴിയൂര്‍ - 1 ബാലുശ്ശേരി - 26 ചക്കിട്ടപ്പാറ - 11 ചങ്ങരോത്ത് - 3 ചാത്തമംഗലം - 4 ചെക്കിയാട് - 0 ചേളന്നൂര്‍ - 10 ചേമഞ്ചേരി - 2 ചെങ്ങോട്ട്കാവ് - 1 ചെറുവണ്ണൂര്‍ - 0 ചോറോട് - 6 എടച്ചേരി - 1 ഏറാമല - 5 ഫറോക്ക് - 8 കടലുണ്ടി - 3 കക്കോടി - 25 കാക്കൂര്‍ - 18 കാരശ്ശേരി - 2 കട്ടിപ്പാറ - 2 കാവിലുംപാറ - 8 കായക്കൊടി - 7 കായണ്ണ - 0 കീഴരിയൂര്‍ - 4 കിഴക്കോത്ത് - 4 കോടഞ്ചേരി - 10 കൊടിയത്തൂര്‍ - 3 കൊടുവള്ളി - 5 കൊയിലാണ്ടി - 10 കൂടരഞ്ഞി - 4 കൂരാച്ചുണ്ട് - 0 കൂത്താളി - 0 കോട്ടൂര്‍ - 18 കോഴിക്കോട് കോര്‍പ്പറേഷൻ - 174 കുന്ദമംഗലം - 7 കുന്നുമ്മല്‍ - 10 കുരുവട്ടൂര്‍ - 3 കുറ്റ്യാടി - 6 മടവൂര്‍ - 0 മണിയൂര്‍ - 14 മരുതോങ്കര - 2 മാവൂര്‍ - 3 മേപ്പയ്യൂര്‍ - 18 മൂടാടി - 4 മുക്കം - 15 നാദാപുരം - 1 നടുവണ്ണൂര്‍ - 5 നന്‍മണ്ട - 10 നരിക്കുനി - 1 നരിപ്പറ്റ - 3 നൊച്ചാട് - 4 ഒളവണ്ണ - 26 ഓമശ്ശേരി - 11 ഒഞ്ചിയം - 3 പനങ്ങാട് - 5 പയ്യോളി - 23 പേരാമ്പ്ര - 4 പെരുമണ്ണ - 1 പെരുവയല്‍ - 18 പുറമേരി - 3 പുതുപ്പാടി - 7 രാമനാട്ടുകര - 10 തലക്കുളത്തൂര്‍ - 6 താമരശ്ശേരി - 19 തിക്കോടി - 20 തിരുവള്ളൂര്‍ - 6 തിരുവമ്പാടി - 8 തൂണേരി - 1 തുറയൂര്‍ - 0 ഉള്ള്യേരി - 1 ഉണ്ണികുളം - 5 വടകര - 18 വളയം - 4 വാണിമേല്‍ - 2 വേളം - 8 വില്യാപ്പള്ളി - 9

സ്ഥിതി വിവരം ചുരുക്കത്തിൽ

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 7840

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 110

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/9414/covid-the-number-of-patients-in-edachery-has-decreased)